KeralaLatest NewsNews

പാരീസിൽ കോവിഡ് ബാധിതനുമായി സമ്പർക്കം: സ്വയം സമ്പർക്ക വിലക്കിലേർപ്പെട്ട് മാതൃകയായി യുവാക്കൾ

തിരുവനന്തപുരം • കഴിഞ്ഞ ദിവസം ജില്ലയിലെ രണ്ട് യുവാക്കൾക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോൾ ആരോഗ്യ വകുപ്പിന് ആശങ്കകൾ കുറവായിരുന്നു. കാരണം വിദേശത്തു നിന്ന വന്ന ഇവർ ആ ദിവസം മുതൽ ആരോഗ്യ വകുപ്പിൻ്റെ നിർദ്ദേശങ്ങൾ പാലിച്ച് സ്വയം സമ്പർക്ക വിലക്കിൽ കഴിയുകയായിരുന്നു ഇവർ. അതിനാൽ തന്നെ റൂട്ട് മാപ്പ് തയാറാക്കുകയെന്ന ശ്രമകരമായ ജോലിയിൽ നിന്നും ആരോഗ്യ വകുപ്പ് ഒഴിവാകാനായി. ഇവരിൽ നിന്നും മറ്റാർക്കും വൈറസ് ബാധ പകർന്നിട്ടില്ലെന്ന ആശ്വാസവും.

പാരീസിൽ നിന്നും നാല് പിജി വിദ്യാർത്ഥികളായ സുഹൃത്തുക്കൾ മാർച്ച് 16 നാണ് ഡൽഹിയിലേക്ക് യാത്ര തിരിച്ചത്. പാരീസിൽ വെച്ച് തന്നെ കോവിവിഡ് രോഗബാധിതനുമായി സമ്പർക്കമുള്ളതായി ആശങ്കപ്പെട്ടിരുന്നു. അതിനെ തുടർന്ന് ഡൽഹി വിമാനത്താവളത്തിൽ 12 മണിക്കൂർ നിരീക്ഷണത്തിൽ കഴിഞ്ഞു. മാർച്ച് 17-ാം തീയതി ഡൽഹിയിൽ നിന്നും നെടുമ്പാേശ്ശരി വിമാനത്താവളത്തിൽ എത്തി.

ഇവിടുത്തെ സ്ക്രീനിങ്ങിനു ശേഷം രോഗ ലക്ഷണങ്ങൾ ഇല്ലാത്തതിനാൽ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുവാൻ നിർദ്ദേശം ലഭിച്ചു. ഇതിനെ രണ്ട് പേർ തൃശ്ശൂരിലേക്കും , രണ്ട് പേർ എറണാകുളത്തേക്കും സ്വന്തമായി വാഹനമോടിച്ച് വീടുകളിൽ എത്തി. എറണാകുളത്ത് നിരീക്ഷണത്തിൽ കഴിഞ്ഞ രണ്ട് സുഹൃത്തുക്കളും മറ്റാരുമില്ലാത്ത ഒരു വീട്ടിലാണ് കഴിഞ്ഞത്. ഒരാളുടെ രക്ഷിതാവ് ഇവർക്കുള്ള ഭക്ഷണം വീടിൻ്റെ പുറത്ത് വെച്ചിട്ട് പോകുമായിരുന്നു. അങ്ങനെ ആറു ദിവസം എല്ലാ മാർഗ്ഗ നിർദ്ദേശങ്ങളും പാലിച്ച് ഇവർ നിരീക്ഷണത്തിൽ കഴിഞ്ഞു. എന്നാൽ 23-ാം തീയതി ഇവർക്ക് ചെറിയ പനി ഉണ്ടായതിനെ തുടർന്ന് ജില്ലാ കൺട്രോൾ റൂമുമായി ബന്ധപ്പെട്ടു. രോഗലക്ഷണങ്ങൾ പ്രകടമായതിനാലും , പാരീസിൽ വെച്ച് കോവിഡ് രോഗബാധിതനുമായി സമ്പർക്കമുണ്ടായെന്ന് സംശയമുള്ളതിനാലും ഇവരെ പ്രത്യകം ആംബുലൻസിൽ കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് എത്തിച്ച്, സാമ്പിൾ പരിശോധനക്ക് അയച്ചു. 25-ാം തീയതി ഇവരുടെ പരിശോധന ഫലം കോവിഡ് പോസിറ്റീവായി സ്ഥിരീകരിച്ച സമയത്ത് ഇവർ രണ്ട് പേരും മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലായിരുന്നു. വിമാനത്താവളത്തിൽ നിന്നും സ്വന്തമായി വാഹനമോടിച്ച്, പ്രത്യേകം മറ്റൊരു വീട്ടിൽ താമസിച്ച് ആരുമായും സമ്പർക്കത്തിൽ ഏർപ്പെടാതിരുന്നതിനാൽ സമ്പർക്ക പട്ടിക ശേഖരിക്കുവാൻ ആരോഗ്യവകുപ്പിന് ബുദ്ധിമുട്ടേണ്ടി വന്നില്ല. ഇവർ സഞ്ചരിച്ച വിമാനത്തിലെ യാത്രക്കാരുടെ വിവരങ്ങൾ ശേഖരിച്ചു വരികയാണ്. നാടു നീളെ നടന്ന് റൂട്ട് മാപ്പ് തയ്യാറാക്കുക, സമ്പർക്ക പട്ടികയിലെ ആളെ കണ്ടെത്തുക എന്നീ ശ്രമകരമായ ജോലി ഇവരുടെ കാര്യത്തിൽ വേണ്ടി വന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button