Latest NewsKeralaNews

കോവിഡ് 19 ; തലസ്ഥാനത്ത് 42 പൊലീസുകാര്‍ വീട്ടില്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് 42 പൊലീസുകാര്‍ വീട്ടില്‍ നിരീക്ഷണത്തില്‍. വിമാനത്താവളത്തിലും റെയില്‍വേ സ്റ്റേഷനിലും ജോലി ചെയ്തിരുന്നവരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങിയ മലപ്പുറം സ്വദേശിക്ക് കോവിഡ് സ്ഥിരിച്ച സാഹചര്യത്തിലാണ് നിരീക്ഷണം.

ഇയാളെ കൊവിഡ് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് ഇത് വരെ 6 പേര്‍ക്കാണ് ആകെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ മൂന്നു പേര്‍ക്ക് രോഗം ഭേദമായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button