KeralaNattuvarthaLatest NewsNews

ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍​നി​ന്ന് 78 ത​ട​വു​കാ​രെ പ​രോ​ളി​ല്‍ വി​ട്ട​യ​ച്ചു.

കണ്ണൂർ : 78 ത​ട​വു​കാ​രെ ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍​നി​ന്ന് പ​രോ​ളി​ല്‍ വി​ട്ട​യ​ച്ചു. കൊവിഡ് 19 വൈറസ് ബാധ വ്യാപിക്കുന്ന സാഹചര്യത്തിൽ സു​പ്രീം​കോ​ട​തി നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണ് ന​ട​പ​ടി. ജ​യി​ലു​ക​ളി​ലെ തി​ര​ക്കു കു​റ​യ്ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി 60 ദി ​വ​സ​ത്തെ പ​രോ​ളാ​ണ് ഇ​പ്പോ​ള്‍ അ​നു​വ​ദി​ച്ച​ത്. ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ലെ 300 ത​ട​വു​കാ​ര്‍​ക്ക് പ​രോ​ളോ ഇ​ട​ക്കാ​ല ജാ​മ്യ​മോ അ​നു​വ​ദി​ക്കു​ന്ന​തു പ​രി​ഗ​ണിക്കാ​മെ​ന്ന് സെ​ന്‍​ട്ര​ല്‍ ജ​യി​ല്‍ സൂ​പ്ര​ണ്ട് ബാ​ബു​രാ​ജ് സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന് നേ​ര​ത്തെ റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യി​രു​ന്നു.

Also read : കോവിഡ് 19 : രണ്ടു രാജ്യങ്ങളിൽ ചൈ​ന വി​ത​ര​ണം ചെ​യ്ത പ​രി​ശോ​ധ​ന കി​റ്റു​ക​ൾ പ്ര​വ​ർ​ത്ത​ന​ര​ഹി​തമെന്നു റിപ്പോർട്ട്

ലീ​ഗ​ല്‍ സ​ര്‍​വീ​സ് അ​ഥോ​റി​റ്റി ചെ​യ​ര്‍​മാ​ന്‍ അ​ധ്യ​ക്ഷ​നാ​യ സ​മി​തി​യാ​ണ് പ​രോ​ള്‍ അ​നു​വ​ദി​ക്കു​ന്ന​ത്. വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ ജാ​മ്യ​ത്തി​ന് അ​ര്‍​ഹ​ത​യു​ള്ള​വ​രെ സ​മി​തി തെ​ര​ഞ്ഞെ​ടു​ക്കും. എ​ഴു വ​ര്‍​ഷം വ​രെ ജ​യി​ൽ​ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന​വ​ര്‍​ക്കും വി​ചാ​ര​ണ ത​ട​വു​കാ​ര്‍​ക്കും പ​രോ​ളോ ഇ​ട​ക്കാ​ല ജാ​മ്യ​മോ അ​നു​വ​ദി​ക്കാ​മെ​ന്നാണ് സുപ്രീം കോടതി പുറപ്പെടുവിച്ച നിർദേശം. രാ​ജ്യ​ത്തെ 13,339 ജ​യി​ലു​ക​ളി​ലാ​യി 4,66,084 ത​ട​വു​കാ​രുണ്ടെന്നാണ് കണക്കുകകൾ.

സംസ്ഥാനത്ത് കഴിഞ്ഞ ദിവസം 39 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇവരിൽ 34 പേർ കാസർകോടുകാരാണ്. കണ്ണൂർ-2 , തൃശൂർ-1, കോഴിക്കോട് -1, കൊല്ലം-1 എന്നിങ്ങനെയാണ് മറ്റ് കണക്കുകൾ. കാസർകോട് മാത്രം ഇതുവരെ 80 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ കൊവിഡ് രോ​ഗികളുടെ എണ്ണം 164 ആയി. അതേസമയം ഇന്ന് 112 പേരെ ആശുപത്രിയിലാക്കി. സ്ഥിതി ഗുരുതരമാണെന്നും എന്ത് സാഹചര്യവും നേരിടാന്‍ ഒരുങ്ങണമെന്നും പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി അറിയിച്ചു.

Also read : ” എല്ലാവരും വെളിയിൽ പോകൂ, പൊതുസ്ഥലത്ത് ചുമക്കുക, തുപ്പുക ,വൈറസ് പരക്കട്ടെ”- വിവാദ ആഹ്വനം ചെയ്ത ഇന്‍ഫോസിസ് ഉദ്യോഗസ്ഥനെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടു, അറസ്റ്റിൽ

പുതുതായി രോഗം സ്ഥിരീകരിച്ചവർ നിരവധിപേരുമായി ബന്ധപ്പെട്ടെന്നാണ് സൂചന.അതുകൊണ്ട് തന്നെ അവരുടെ പേര് പരസ്യമായി പറയേണ്ട സ്ഥിതിയാണുള്ളത്. കാസർകോട് ജില്ലയിൽ ഇനിയും നിയന്ത്രണം കടുപ്പിക്കേണ്ടി വരും. കഴിഞ്ഞ ദിവസം തൊടുപുഴയിൽ രോ​ഗം സ്ഥിരീകരിച്ച പൊതുപ്രവർത്തകൻ കാസർ​ഗോഡ് മുതൽ തിരുവനന്തപുരം വരേയും മൂന്നാർ മുതൽ ഷൊളായാർ വരേയും സ‍ഞ്ചരിച്ചിട്ടുണ്ട്.വളരെ ജാ​ഗ്രത പാലിക്കേണ്ട സന്ദർഭത്തിൽ ഒരു പൊതുപ്രവർത്തകൻ ഇങ്ങനെയാണോ പെരുമാറേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊറോണ വൈറസ് ഏറെ അകലെയല്ല. അതിനെ നേരിടാൻ ആ​ദ്യം സൂക്ഷിക്കേണ്ടത് നമ്മൾ തന്നെയാണെന്നും അദ്ദേഹം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button