Latest NewsNewsInternational

ലോകത്തിലെ ആദ്യ കോവിഡ് രോഗി വുഹാനിലെ ചെമ്മീന്‍ വ്യാപാരിയായ സ്ത്രീ; അണുബാധയുണ്ടായത് എവിടെ നിന്നാണെന്ന് വ്യക്തമാക്കി; കൊറോണയുടെ ഉറവിടത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ഇങ്ങനെ

ലണ്ടന്‍: ലോകത്തിലെ ആദ്യ കോവിഡ് 19 രോഗി വുഹാനിലെ ചെമ്മീന്‍ വ്യാപാരിയായ സ്ത്രീ ആയിരിക്കാമെന്ന് റിപ്പോർട്ടുകൾ. ചൈനീസ് മാധ്യമമായ ‘ദി പേപ്പറി’നെ ഉദ്ധരിച്ച് വാള്‍സ്ട്രീറ്റ് ജേണല്‍ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്‌. വുഹാനിലെ മത്സ്യമാര്‍ക്കറ്റില്‍ ചെമ്മീന്‍ കച്ചവടം നടത്തിയിരുന്ന അമ്പത്തേഴുകാരിയായ വെയ് ഗ്വക്‌സിയന്‍ എന്ന സ്ത്രീയിലാണ് കഴിഞ്ഞ ഡിസംബറിൽ ആദ്യമായി കോവിഡ് 19 സ്ഥിരീകരിച്ചത്. ഹുവാന്‍ സമുദ്രോത്പന്ന മാര്‍ക്കറ്റിലാണ് ഇവര്‍ ചെമ്മീന്‍ കച്ചവടം നടത്തിയിരുന്നത്.  ഇവര്‍ വൈറസ് ബാധയെ അതിജീവിച്ചു.

Read also: ജന്മനാൽ പിണറായി വിരുദ്ധൻ എന്നാണ് ഞാൻ അറിയപ്പെടുന്നത്; എന്നാൽ ഈ മനുഷ്യന് താല്‍ക്കാലികമായെങ്കിലും കുറെ സംസ്ഥാനങ്ങളുടെ കൂടെ അധിക ചുമതല കൊടുക്കാന്‍ കഴിയുമോ? ചോദ്യവുമായി ഡൽഹി മലയാളി

വുഹാനില്‍ ആദ്യം കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച 27 പേരില്‍ ആദ്യത്തെ ആള്‍ വെയ് ഗ്വക്‌സിയന്‍ ആയിരുന്നെന്ന് വുഹാന്‍ മുനിസിപ്പല്‍ ഹെല്‍ത്ത് കമ്മീഷണര്‍ അറിയിച്ചു. മാര്‍ക്കറ്റുമായ ബന്ധമുള്ള ആദ്യത്തെ 24 സാമ്പിളുകളില്‍ ഒന്നും ഇവരുടേതാണ്. എന്നാൽ ആദ്യം വൈറസ് ബാധ ഉണ്ടായത് ഇവര്‍ക്കാണെന്ന് കരുതാനാവില്ലെന്നും സൂചനയുണ്ട്. തനിക്ക് അണുബാധയുണ്ടായത് മാര്‍ക്കറ്റിലെ പൊതു ശൗചാലയത്തില്‍നിന്നാണെന്നാണ് കരുതുന്നതെന്നാണ് ഇവര്‍ പറയുന്നത്. സര്‍ക്കാര്‍ നേരത്തെ പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ മരണം ഏതാനും പേരില്‍ മാത്രം ഒതുങ്ങുമായിരുന്നെന്നും ഇവര്‍ പറയുന്നു. എന്നാൽ വുഹാനിലെ സമുദ്രോത്പന്ന മാര്‍ക്കറ്റുമായി ബന്ധമില്ലാത്ത ആളാണ് ആദ്യത്തെ കോവിഡ്19 രോഗിയെന്ന് ചൈനീസ് ഗവേഷകര്‍ പറയുന്നു. വൈറസ് ബാധിതനെ നേരത്തെ തിരിച്ചറിഞ്ഞിരുന്നുവെന്നും ഇവർ അവകാശപ്പെടുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button