Latest NewsNewsIndia

കോവിഡ് , വ്യാ​ജ  ശബ്ധ സന്ദേശം പ്ര​ച​രി​പ്പി​ച്ച കേ​സി​ൽ : മൂ​ന്നു പേ​ർ അറസ്റ്റിൽ

നാ​ഗ്പു​ർ: കൊവിഡ് ബാധിതരുടെ എ​ണ്ണം ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ച്ചു​വെ​ന്ന ത​ര​ത്തി​ൽ വ്യാജ ശബ്ധ സന്ദേശം പ്ര​ച​രി​പ്പി​ച്ച കേ​സി​ൽ മൂ​ന്നു പേ​ർ അറസ്റ്റിൽ. നാ​ഗ്പു​രി​ൽ അ​മി​ത് പ്രാ​ഥ്വി, ജ​യ് ഗു​പ്ത, ദി​വ്യാ​ൻ​ഷു മി​ശ്ര എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. നാ​ഗ്പു​രി​ൽ മാ​ത്രം 59 പോ​സി​റ്റീ​വ് കേ​സു​ക​ൾ സ്ഥി​രീ​ക​രി​ച്ചെ​ന്നാണ് സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞി​രു​ന്ന​ത്. ഇ​വ ജ​ന​ങ്ങ​ളി​ൽ ഭീ​തി പ​ര​ത്തു​ന്ന​താ​യി​രു​ന്നെന്നും പിടിയിലായവ​രി​ൽ ഒ​രാ​ൾ ന​ഗ​ര​ത്തി​ലെ ക്ല​ബ് ഉ​ട​മ​യാ​ണെന്നും പോലീസ് പറഞ്ഞു.

Also read : ഇറ്റലിയിൽ മരണസംഖ്യ ഉയരുമ്പോഴും കോവിഡ് വൈറസിനെ തോൽപ്പിച്ച് 102 വയസുകാരി

ഇന്ത്യയിൽ  ഇതു വരെ കോവിഡ് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം 725 ആയി. മരണസംഖ്യ 18 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കുറിനിടെ 4 മരണവും, 75 പേർക്ക് രോഗം സ്ഥിരീകരിച്ചെന്നും കേന്ദ്ര ആരോ ഗ്യമന്ത്രാലയം അറിയിച്ചു. കർണാടകയിലെ തുമക്കുരുവിലാണ് ഒടുവിൽ മരണം റിപ്പോർട്ട് ചെയ്തത്. രണ്ട് ദിവസങ്ങളിലായി രോഗ ബാധിതരുടെ എണ്ണവും വലിയതോതിൽ വർധിച്ചു.

കേരളം ,മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതൽ രോഗബാധിതരുള്ളത്. രാജസ്ഥാൻ, ബീഹാർ,പഞ്ചാബ്,ഗോവ, ആൻഡമാൻ, ഡൽഹി, ആന്ധ്ര പ്രദേശ്, തെലങ്കാന, ജമ്മുകശ്മീർ എന്നിവിടങ്ങളിൽ ഇന്നലെ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ ഒരു കുടുംബത്തിലെ 12 പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ സമൂഹ വ്യാപനത്തിന്റെ ആശങ്കയിലാണ് സംസ്ഥാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button