KeralaLatest NewsNews

പൂജാമുറില് പിന്നെ ഫൂള്‍ ടീമുണ്ട്, ഹിന്ദുക്കള് മാത്രല്ലാ.. മക്കണ്ട്, യേശുണ്ട്, ബുദ്ധന്ണ്ട്, പോരാത്തേന് സാവിത്രിയേടുത്തിയും ഗോപിയേട്ടനുണ്ട്; വൈറലായി ഹരീഷ് പേരടിയുടെ കുറിപ്പ്

21 ദിവസത്തെ ലോക്ഡൗണ്‍ ആസ്വദിക്കുകയാണെന്ന കുറിപ്പുമായി നടന്‍ ഹരീഷ് പേരടി. കൊറോണ കാലം കഴിഞ്ഞാലും പണിക്ക് പോവുന്നത് ഒഴികെ വീട് വിട്ടുള്ള കളിയില്ലെന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ അദ്ദേഹം പറയുന്നു. വീടിന്റെ മുക്കും മൂലയും കാണാത്ത നമ്മളാണ് ഇല്ലാത്ത പൈസ ചിലവാക്കി ലോകം കാണാൻ പോകുന്നതെന്നും ഹരീഷ് പേരടി വ്യക്തമാക്കുന്നു.

Read also: ക്വൊറന്റൈനിലുള്ള വ്യക്തി വൃദ്ധയെ കടിച്ചുകൊന്നു

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

കിഴക്കേലകത്തന്ന് പടിഞ്ഞാറേലകത്തേക്ക് യാത്ര പോകുമ്പോൾ ഒരു രാജ്യത്ത് നിന്ന് മറെറാരു രാജ്യത്തേക്ക് പോകുന്ന സുഖാണ്‌ട്ടോ…നാളെ വടക്കേലെ മുറിയിലേക്കാ…എല്ലായാത്രയും അടുക്കളേന്നാ…അടുക്കളയാണ് ഞമ്മളെ ബസ്സ്സ്റ്റാന്റ്…ബസ്സ്സ്റ്റാന്റല് പിന്നെ ഏല്ലാം കിട്ടല്ലോ…എല്ലാ യാത്രന്റെ എടേലും ഒന്ന് അമ്പലത്ത് കേറും.പുജാമുറില് പിന്നെ ഫൂൾ ടീമുണ്ട്…ഹിന്ദുക്കള് മാത്രല്ലാ..മക്കണ്ട് ,യേശുണ്ട്,ബുദ്ധന്ണ്ട്,പേരാത്തേന് സാവിത്രിയേടുത്തിയും ഗോപിയേട്ടനുണ്ട്…ഡാഡി മമ്മി വിട്ടില് ഇല്ലേ പിന്നെന്ത് രസം ?. വീട് ശരിക്കും ഒരു വല്ല്യ ലോകാണ്‌ല്ലെ?.വീടന്റെ മുക്കും മൂലും കാണാത്ത ഇമ്മളാണ് കാണാത്ത കാഴച്ച കാണാൻ വേണ്ടി ഇല്ലാത്ത പൈസും ചെലവാക്കി ലോകം കാണാൻ പോണത്..ശരിക്കും ഇമ്മളെ വീട്ടില്ള്ള ആൾക്കാരൊക്കണ്ടല്ലോ എന്തൊരു നല്ല മനുഷ്യരാന്നറിയോ?…ഒരെ ഇമ്മള് ശരിക്കും പരിചയപ്പെടാത്തൊണ്ടാ..ഇനി കൊറോണ കാലം കഴിഞ്ഞാലും പണിക്ക് പോവാൻ വേണ്ടി പൊറത്തേക്ക് പോവുന്നല്ലാണ്ടെ വിട് വിട്ടള്ള കളില്ലാ…അത് ഞമ്മളെ തീരുമാനാ..

shortlink

Related Articles

Post Your Comments

Related Articles


Back to top button