Latest NewsNewsIndia

ലോക്ക് ഡൗൺ: പതിനാറുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; ആൺ സുഹൃത്ത് ഉൾപ്പെടെയുള്ളവർ പിടിയിൽ

റാഞ്ചി: ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനാൽ തനിയെ സഞ്ചരിക്കേണ്ടി വന്ന പതിനാറുകാരിയായ പെൺകുട്ടിയെ ആൺ സുഹൃത്ത് ഉൾപ്പെടെയുള്ളവർ കൂട്ടബലാത്സംഗത്തിനിരയാക്കി. സംഭവത്തില്‍ സുഹൃത്ത് ഉള്‍പ്പെടെ ഒന്‍പതു പേര്‍ അറസ്റ്റിലായി. ജാര്‍ഖണ്ഡിലെ ധുംകയിലാണ് സംഭവം.

ഹോസ്റ്റല്‍ പൂട്ടിയതിനെത്തുടര്‍ന്ന് സുഹൃത്തിനൊപ്പം വീട്ടിലേക്കു പോയ പെണ്‍കുട്ടിയാണ് ബലാല്‍സംഗത്തിനിരയായത്. വഴിയില്‍ വച്ച്‌ സുഹൃത്ത് മറ്റുള്ളവരെ വിളിച്ചു വരുത്തുകയായിരുന്നുവെന്നും പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. ഹോസ്റ്റല്‍ പൂട്ടിയതിനെ തുടര്‍ന്ന് പെണ്‍കുട്ടി രക്ഷിതാവിനെ വിളിച്ച്‌ വിവരം പറഞ്ഞിരുന്നെങ്കിലും പെണ്‍കുട്ടിയുടെ പിതാവിന് സമയത്ത് എത്തിച്ചേരാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി അടുത്ത സുഹൃത്തിന്റെ സഹായം തേടിയത്. ഈ മാസം 24 നായിരുന്നു സംഭവം.

ALSO READ:  സമ്പൂർണ്ണ ലോക്ക് ഡൗൺ : രാജ്യത്തെ കോണ്ടം വിൽപ്പന വർദ്ധിച്ചതായി റിപ്പോർട്ട്

ലോക്ഡൗണിനിടെ ദേശീയപാതയിലൂടെ സഞ്ചരിക്കുന്നത് അപകടമാണെന്നു പെണ്‍കുട്ടിയെ ധരിപ്പിച്ച പ്രതി ആള്‍സഞ്ചാരമില്ലാത്ത മറ്റൊരു വഴിയിലൂടെയാണ് യാത്ര തിരിച്ചത്. വിജനമായ സ്ഥലത്തു വാഹനം നിര്‍ത്തി തന്നെ പീഡിപ്പിക്കുകയായിരുന്നു. സുഹൃത്തുക്കളെ വിളിച്ചു വരുത്തി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയാതായും പെണ്‍കുട്ടി മൊഴി നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button