Latest NewsIndiaNews

ലോക് ഡൗണില്‍ ജനങ്ങള്‍ക്കൊപ്പം മിണ്ടാപ്രാണികളും പട്ടിണി കിടക്കരുത് : പ്രധാനമന്ത്രിയുടെ നിര്‍ദേശം ഏറ്റെടുത്ത് സേവാഭാരതി

കൊച്ചി: രാജ്യം ലോക്ക് ഡൗണ്‍ കാലയളവിലാണെങ്കിലും മിണ്ടാപ്രാണികളും പട്ടിണി കിടക്കരുത് , പ്രധാനമന്ത്രിയുടെ നിര്‍ദേശം ഏറ്റെടുത്ത് സേവാഭാരതി . തന്റെ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം പരാമര്‍ശിച്ചിരുന്നത്. ഇതോടെ മൃഗങ്ങള്‍ക്ക് സംരക്ഷണമൊരുക്കാനും ഭക്ഷണവും മറ്റും നല്‍കി പരിപാലിക്കാനും സന്നദ്ധ സംഘടനായ സേവാ ഭാരതി മുന്നോട്ടു വന്നു.

ലോക്ക് ഡൗണ്‍ കാലത്തു ഏറ്റവും അധികം ബുദ്ധിമുട്ടനുഭവിക്കുന്നത് മനുഷ്യര്‍ക്കൊപ്പം മിണ്ടാപ്രാണികളുമാണ്. ഈ വിഷയം പ്രധാനമന്ത്രി അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ പ്രത്യേകം എടുത്ത് പറയുകയും ചെയ്തിരുന്നു. തുടര്‍ന്ന് ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യ നോട്ടിഫിക്കേഷന്‍ വഴി എല്ലാ ജില്ലകളിലും മൃഗങ്ങളെ സംരക്ഷിക്കാനും ഭക്ഷണം കൊടുക്കാനുമുള്ള വളണ്ടിയര്‍മാര്‍ക്ക് നിശ്ചിത നമ്ബര്‍ പാസ്സ് കൊടുക്കണം എന്ന് നിര്‍ദേശിച്ചിരുന്നു.
പ്രധാനമന്ത്രിയുടെ ആഹ്വാനം ഉള്‍ക്കൊണ്ടു വണ്‍നെസ് എന്ന സര്‍ക്കാര്‍ ഇതര മൃഗ സംരക്ഷണ സംഘടനയും സേവാ ഭാരതിയും ചേര്‍ന്ന് മിണ്ടാപ്രാണികള്‍ക്ക് തങ്ങളാല്‍ ആവുന്ന സേവനം നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ്. കൊച്ചി നഗരത്തിലാണ് ആദ്യ പടിയായി ഈ സേവനം ആരംഭിക്കുന്നത്. സഹായിക്കാന്‍ താല്പര്യപ്പെടുന്നവര്‍ വളണ്ടിയര്‍മാരുമായി ബന്ധപ്പെടണമെന്നും അറിയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button