Latest NewsNewsUK

കൊറോണ വൈറസ് രണ്ടാം ഘട്ടം തടയുകയാണ് ലക്ഷ്യം; യു കെ സ്വീകരിക്കുന്ന നടപടി ഇങ്ങനെ

ലണ്ടന്‍: കൊറോണ വൈറസ് രണ്ടാം ഘട്ടം തടയുന്നതിന് യു കെ നടപടി കടുപ്പിക്കുന്നു. ആറ് മാസകാലം കൂടി അടച്ചൂപൂട്ടല്‍ പ്രതീക്ഷക്കാമെന്ന് യുകെ ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ മുന്നറിയിപ്പ് നൽകി. നിലവിലുള്ള കര്‍ശന നടപടികള്‍ അടുത്ത സെപ്റ്റംബര്‍ വരെയെങ്കിലും തുടര്‍ന്നേക്കുമെന്ന് യുകെ ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ ജെന്നി ഹാരിസ് വ്യക്തമാക്കി.

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അടക്കമുള്ള പ്രമുഖര്‍ക്ക് കഴിഞ്ഞ ദിവസംരോഗം സ്ഥിരീകരിച്ചിരുന്നു. ‘അടച്ചുപൂട്ടല്‍ ആളുകളെ അവരുടെ ജീവിതശൈലിയില്‍ സുപ്രധാന പരിഷ്‌കാരത്തിലേക്കെത്തിക്കാന്‍ നിര്‍ബന്ധിതരാക്കിയിട്ടുണ്ട്. അനാവശ്യമായി ആളുകളെ ലോക്ക്ഡൗണില്‍ തളച്ചിടാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല.

എന്നാല്‍ കേസുകളുടെ എണ്ണത്തില്‍ പെട്ടെന്നുള്ള ഉയര്‍ച്ച ഉണ്ടാകുകയും ശ്രമങ്ങള്‍ പാഴാകുകയാണെന്നും കണ്ടാല്‍ ആറ് മാസം ദൈര്‍ഘ്യമുള്ള ഒരു സാഹചര്യത്തിലേക്കാണ് ഞങ്ങള്‍ നോക്കുന്നത്. ആ ഘട്ടത്തില്‍ ലോക്ക്ഡൗണ്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നായി മാറും. അതേ സമയം ആറ് മാസം പൂര്‍ണ്ണമായും ലോക്ഡൗണ്‍ ചെയ്യണമെന്നില്ല. നിയന്ത്രിതമായി കാര്യങ്ങള്‍ നീക്കാന്‍ ഞങ്ങള്‍ക്കാകും’ അവര്‍ ബിബിസിയോട് പറഞ്ഞു.

ഒരാഴ്ചക്കുള്ളില്‍ യുകെയില്‍ പുതുതായി 6903 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതിന് മുമ്ബുള്ള ആഴ്ച 2,710 പേര്‍ക്ക് മാത്രമായിരുന്നു രോഗം. യുകെയില്‍ ഇതുവരെ 14751 രോഗികളാണ് ഉള്ളത്. 761 പേര്‍ മരിക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button