ThiruvananthapuramKeralaNattuvarthaLatest NewsNews

ഗതാഗത നിയമലംഘനം: ​പിഴ അടയ്ക്കാത്തവർക്ക് എതിരെ കടുത്ത നടപടിയുമായി ​​ഗതാ​ഗത വകുപ്പ്: മാറ്റം ഡിസംബർ ഒന്നു മുതൽ

തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങളുടെ പിഴത്തുക പിരിച്ചെടുക്കാന്‍ കടുത്ത നടപടിക്കൊരുങ്ങി ​ഗതാ​ഗത വകുപ്പ്. പിഴ അടയ്ക്കാത്തവർക്ക് വാഹന പുക പരിശോധന സർട്ടിഫിക്കറ്റ് ലഭിക്കില്ല. അംഗീകൃത കേന്ദ്രങ്ങളില്‍ പുകപരിശോധന നടത്തുമ്പോള്‍ തന്നെ ആ വാഹനങ്ങള്‍ക്ക് പിഴക്കുടിശിക ഉണ്ടോയെന്ന് പരിശോധിക്കാനാണ് സംവിധാനം ഏര്‍പ്പെടുത്തുന്നത്. മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന റോഡ് സുരക്ഷ കമ്മിറ്റിയാണ് തീരുമാനമെടുത്തത്.

ഡിസംബര്‍ ഒന്ന് മുതല്‍ ഇത് നടപ്പാക്കുമെന്ന് ​ഗതാ​ഗത വകുപ്പ് വ്യക്തമാക്കി. നിയമലംഘനങ്ങളുടെ പിഴയെല്ലാം അടച്ച വാഹനങ്ങള്‍ക്ക് മാത്രമേ പുകപരിശോധന സര്‍ട്ടിഫിക്കറ്റ് നല്‍കൂ. ഇത്തരത്തിൽ പിഴയടയ്ക്കാത്തവരെ ഇന്‍ഷുറന്‍സ് പരിരക്ഷയില്‍നിന്ന് ഒഴിവാക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഇത് ചര്‍ച്ച ചെയ്യാനായി മോട്ടോര്‍ വാഹന വകുപ്പ് ഇന്‍ഷുറന്‍സ് കമ്പനികളെ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്.

പാഴ്സലിന്‍റെ പേരിലെ കോളുകളിൽ ജാഗ്രത വേണം; തിരുവനന്തപുരത്ത് നടന്നത് വമ്പൻ തട്ടിപ്പ് – പൊലീസിന്‍റെ മുന്നറിയിപ്പ്

എഐ കാമറ സ്ഥാപിച്ച ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കണക്ക് പ്രകാരം ഗതാഗത നിയമ ലംഘനങ്ങളുടെ പിഴ ഇനത്തില്‍ 130 കോടിക്ക് മുകളില്‍ സര്‍ക്കാര്‍ ഖജനാവിലേക്ക് വരേണ്ടതാണ്. എന്നാല്‍ 25 കോടിയില്‍ താഴെ മാത്രമാണ് ഖജനാവിലേക്ക് എത്തിയിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. എഐ കാമറ സ്ഥാപിച്ചതിന് ശേഷം റോഡ് അപകടങ്ങൾ കുറഞ്ഞതായും യോ​ഗത്തിൽ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button