KeralaLatest NewsNews

തല്ലിയാലേ ആളുകള്‍ നന്നാവൂ എന്ന് വന്നാല്‍ കുറ്റം പറയാനാകില്ല, ശരീരത്തിലെ അവയവങ്ങള്‍ക്ക് പരുക്കേല്‍ക്കാതെ തല്ലുന്നതിലും കുഴപ്പമില്ല; സുരേഷ് ഗോപി

ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ കാര്യത്തിന്റെ ഗൗരവം മനസിലാക്കാതെ പുറത്തിറങ്ങുന്നവരെ നിയന്ത്രിക്കാനുള്ള പോലീസിന്റെ നടപടിയിൽ തെറ്റില്ലെന്ന് സുരേഷ് ഗോപി എം.പി. മോശമായ ഭാഷകൾ ഉപയോഗിച്ചോളൂ. തല്ലിയാലേ ആളുകള്‍ നന്നാവൂ എന്ന് വന്നാല്‍ കുറ്റം പറയാനാകില്ല. ശരീരത്തിലെ അവയവങ്ങള്‍ക്ക് പരുക്കേല്‍ക്കാതെ തല്ലുന്നതിലും കുഴപ്പമില്ല. അക്കാര്യത്തിൽ മുഖ്യമന്ത്രി, പോലീസിന് മുന്നില്‍ ഒരു പാട് നിയന്ത്രണം വയ്ക്കാതിരിക്കുന്നതാണ് നല്ലത്. ഈ സേനയെ കയ്യെടുത്ത് കുമ്പിടണമെന്നും അദ്ദേഹം വ്യക്തമാക്കി.

Read also: കോവിഡ് 19; ഇറ്റലിയിൽ നിന്നെത്തിയ പത്തനംതിട്ട സ്വദേശികളുടെ രോഗം ഭേദമായി

ഭരണകര്‍ത്താക്കളുടെ കയ്യിലാണ് പൊലീസിന്റെ കടിഞ്ഞാണ്‍. എപ്പോൾ അവരെ അയച്ചു വിടണം, എപ്പോൾ അവരെ കെട്ടണം എന്ന് അവർക്ക് നന്നായി അറിയാം. പോലിസിങ് ഒരു മനസ്ഥിതിയാണ്. അവരുടെ മാനസിക സമ്മര്‍ദ്ദം മനസിലാക്കണം. യാത്രകള്‍ സ്വയം നിയന്ത്രിക്കാന്‍ ആളുകള്‍ തയ്യാറാകണം. പോലീസിനോട് സഹകരിച്ചില്ലെങ്കില്‍ അനുഭവിക്കണം എന്നേ പറയാനാകൂ. പോലീസ് സേനയോട് എപ്പോഴും ബഹുമാനമുണ്ടെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button