Latest NewsIndia

ട്രെ​യി​ന്‍ കോ​ച്ചു​ക​ള്‍ ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡാ​യി മാ​റ്റാ​നു​ള്ള ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചു

എ​ല്ലാ സോ​ണി​ലും ആ​ഴ്ച​യി​ല്‍ 10 കോ​ച്ചു​ക​ള്‍ വീ​തം ഇ​ത്ത​ര​ത്തി​ല്‍ ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡാ​ക്കി മാ​റ്റാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന് റെ​യി​ല്‍​വേ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

ഡ​ല്‍​ഹി: രാജ്യത്ത് കൊ​റോ​ണ വൈ​റ​സ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ട്രെ​യി​ന്‍ കോ​ച്ചു​ക​ള്‍ ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡാ​യി മാ​റ്റാ​നു​ള്ള ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് ഒ​രു ട്രെ​യി​ന്‍ കോ​ച്ചി​ല്‍ ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡ് ത​യാ​റാ​ക്കി.രാ​ജ്യ​ത്തെ ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ലാ​ണ് കൊ​റോ​ണ രോ​ഗ​ത്തെ തു​ട​ര്‍​ന്ന് ചി​കി​ത്സാ സം​വി​ധാ​ന​ങ്ങ​ളു​ടെ അ​പ​ര്യാ​പ്ത​ത​യി​ല്‍ വ​ല​യു​ന്ന​ത്. ഈ ​പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​നാ​ണ് റെ​യി​ല്‍​വേ ഒ​രു​ങ്ങു​ന്ന​ത്.

രോ​ഗം വ​ന്ന​വ​രെ മാ​റ്റി​പ്പാ​ര്‍​പ്പി​ച്ച്‌ ചി​കി​ത്സി​ക്കാ​നു​ള്ള ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡു​ക​ള്‍ ക്ര​മീ​ക​രി​ക്കാ​ന്‍ ട്രെ​യി​നു​ക​ളു​ടെ കോ​ച്ചു​ക​ള്‍ വി​ട്ടു​ന​ല്‍​കാ​നൊ​രു​ങ്ങു​ക​യാ​ണ് റെ​യി​ല്‍​വേ. ഇ​തി​നൊ​പ്പം വെ​ന്‍റി​ലേ​റ്റ​റു​ക​ളും നി​ര്‍​മി​ക്കും. ഈ ​മാ​തൃ​ക പൂ​ര്‍​ണ​മാ​യി അം​ഗീ​ക​രി​ച്ചാ​ല്‍ എ​ല്ലാ സോ​ണി​ലും ആ​ഴ്ച​യി​ല്‍ 10 കോ​ച്ചു​ക​ള്‍ വീ​തം ഇ​ത്ത​ര​ത്തി​ല്‍ ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡാ​ക്കി മാ​റ്റാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന് റെ​യി​ല്‍​വേ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 കോടി വാഗ്ദാനം ചെയ്ത് അക്ഷയ് കുമാര്‍

എ​ല്‍​എ​ച്ച്‌ബി കോ​ച്ചു​ക​ളെ ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡു​ക​ളാ​ക്കി മാ​റ്റു​ക​യാ​ണ്. രോ​ഗം സ​മൂ​ഹ വ്യാ​പ​ന​ത്തി​ലേ​ക്ക് ക​ട​ന്നാ​ല്‍ ഗ്രാ​മ​ങ്ങ​ള​ടക്ക​മു​ള്ള വി​ദൂ​ര സ്ഥ​ല​ങ്ങ​ളി​ല്‍ ആ​രോ​ഗ്യ​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ള്‍ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് നടപ​ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button