KeralaLatest NewsNews

അവശ്യ സര്‍വീസില്‍ ജോലി ചെയ്യുന്നവര്‍ക്കു ഭക്ഷണ വിതരണ പദ്ധതി ആരംഭിച്ചു

തൃശ്ശൂർ: അവശ്യ സര്‍വീസില്‍ ജോലി ചെയ്യുന്നവര്‍ക്കു ഭക്ഷണ വിതരണ പദ്ധതി ആരംഭിച്ചു. തൃശൂര്‍ കോര്‍പറേഷന്‍ ആണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. ഇവന്റ് മാനേജ്മെന്റ് അസോസിയേഷനുമായി സഹകരിച്ചാണ് കോര്‍പറേഷന്‍റെ ഭക്ഷണ വിതരണ പദ്ധതി. ഏപ്രില്‍ പതിനാലു വരെ ഈ പദ്ധതി തുടരാനാണ് കോര്‍പറേഷന്റെ തീരുമാനം.

ആരോഗ്യ പ്രവര്‍ത്തകര്‍, പൊലീസ് ഉദ്യോഗസ്ഥര്‍,മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങി അവശ്യ സര്‍വീസില്‍ പണിയെടുക്കുന്നവരെ സഹായിക്കാണ് തൃശൂര്‍ കോര്‍പറേഷന്റെ പുതിയ പദ്ധതി. ജില്ലയിലെ ഇവന്റ് മാനേജ്മെന്റ് അസോസിയേഷനുമായി സഹകരിച്ച് രാവിലെയും വൈകിട്ടും ഭക്ഷണം വിതരണം ചെയ്യും.

ജോലി ചെയ്യുന്നവരുടെ അടുത്തെത്തി ഭക്ഷണം വിതരണം ചെയ്യുന്നതാണ് പദ്ധതി. നഗരത്തിലും കോര്‍പറേഷന്‍ പരിധിയിലും ഇങ്ങനെ അവശ്യ സര്‍വീസില്‍ ജോലി ചെയ്യുന്നവരെ സഹായിക്കാന്‍ ഉദ്ദേശിച്ചാണ് പദ്ധതി തുടങ്ങിയത്.

Related Articles

Post Your Comments


Back to top button