Latest NewsKeralaNews

കോവിഡ്  ഭീഷണിയില്‍ ആശങ്കയോടെ തുടരുന്ന ജനങ്ങളെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കാനുള്ള കാലതാമസമേ ഈ പാത തുറക്കുന്നതിലും ഉണ്ടാകൂ; കർണാടകത്തിന്റെ നടപടിയിൽ പ്രതികരണവുമായി വി.മുരളീധരന്‍

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ പ്രഖ്യാപനത്തിനു ശേഷം കേരളത്തിലേക്കുള്ള അതിര്‍ത്തി അടച്ച കര്‍ണാടകത്തിന്റെ നടപടിയില്‍ പ്രതികരണവുമായി വി.മുരളീധരന്‍. കേരള മുഖ്യമന്ത്രി പ്രതിഷേധമാളിക്കത്തിക്കുകയാണെന്ന് വി. മുരളീധരന്‍ പറഞ്ഞു.

മാധ്യമങ്ങളില്‍ നിന്നും അല്ലാതെയും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ രാവിലെ തന്നെ താന്‍ ഈ വിഷയത്തില്‍ എന്താണ് സംഭവിച്ചതെന്ന് അന്വേഷിച്ചിരുന്നുവെന്നും കേരള-കര്‍ണാടക മുഖ്യമന്ത്രിമാരുമായും ചീഫ് സെക്രട്ടറിമാരുമായും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തിയതായാണ് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയില്‍ നിന്ന് തനിക്ക് കിട്ടിയ വിവരമെന്നും വി. മുരളീധരന്‍ പറഞ്ഞു.

ഫേസ്ബുക് പോസ്റ്റ് പൂര്‍ണ്ണരൂപത്തില്‍,

ലോക്ക്ഡൗൺ പ്രഖ്യാപനത്തിനു ശേഷം കേരളത്തിലേക്കുള്ള അതിർത്തി അടച്ച കർണാടകത്തിന്റെ നടപടിയിൽ പ്രതിഷേധമാളിക്കത്തിക്കുകയാണല്ലോ കേരള മുഖ്യമന്ത്രി. മാധ്യമങ്ങളിൽ നിന്നും അല്ലാതെയും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ രാവിലെ തന്നെ ഞാൻ ഈ വിഷയത്തിൽ എന്താണ് സംഭവിച്ചതെന്ന് അന്വേഷിച്ചിരുന്നു . കേരള-കർണാടക മുഖ്യമന്ത്രിമാരുമായും ചീഫ് സെക്രട്ടറിമാരുമായും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായും ചർച്ച നടത്തിയതായാണ് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയിൽ നിന്ന് എനിക്ക് കിട്ടിയ വിവരം. ചരക്കുനീക്കത്തിനായി മൂന്നു വഴികൾ തുറന്നു കൊടുക്കാമെന്ന് ഇന്ന് ഉച്ചയ്ക്കു തന്നെ കർണാടകം അറിയിക്കുകയും ചെയ്തു. മംഗലാപുരം-കാസർകോട്, മൈസൂരു-എച്ച്.ഡി. കോട്ട വഴി മാനന്തവാടി, ഗുണ്ടൽപ്പേട്ട്- മുത്തങ്ങ വഴി സുൽത്താൻ ബത്തേരി എന്നീ വഴികളിൽ ചരക്കുനീക്കം വൈകീട്ടോടെ സാധാരണ നിലയിലെത്തുകയും ചെയ്തു.പക്ഷേ നാലാമത്തെ വഴിയായ വിരാജ്പേട്ട് – കുടക് വഴിയുള്ള പാത തുറന്നു കൊടുക്കാത്തതിലാണ് കേരളത്തിന്റെ അമർഷം മുഴുവനും. ഈ റൂട്ട് തുറന്നു കൊടുക്കുന്നതിനോട് പ്രാദേശികതലത്തിൽ വലിയ എതിർപ്പ് നിലനിൽക്കുന്നതു മാത്രമാണ് പ്രശ്നമെന്ന് കർണാടകവും പറയുന്നു. കൊവിഡ് ഭീഷണിയിൽ ആശങ്കയോടെ തുടരുന്ന ജനങ്ങളെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കാനുള്ള കാലതാമസമേ ഈ പാത തുറക്കുന്നതിലും ഉണ്ടാകൂവെന്ന് ചുരുക്കം. അല്ലാതെ, കേരള മുഖ്യമന്ത്രിയും കൂട്ടരും പറയുന്നതുപോലെ ആരും പ്രതികാരം ചെയ്യുന്നതല്ല.

മൈസൂരുവിൽ നിന്നാണ് ഏറ്റവും കൂടുതൽ പച്ചക്കറികൾ കേരളത്തിലേക്ക് എത്തുന്നതെന്നിരിക്കെ, കുടക് വഴി തന്നെ ചരക്കെത്തണമെന്ന പിടിവാശി ആർക്കാണ്, അത് എന്തിനാണ്? ജനങ്ങളോട് യുദ്ധം പ്രഖ്യാപിച്ചെന്നൊക്കെ പറഞ്ഞ് കർണാടകവും കേരളവും തമ്മിൽ ശത്രുതയെന്ന മട്ടിലാണ് മന്ത്രിമാരടക്കം ഇപ്പോൾ പ്രചാരണം നടത്തുന്നത്. അതിന്റെ പിന്നിലെ ഗൂഢലക്ഷൃമെന്താണ്? അതിർത്തി വഴിയുള്ള മൂന്നു പാതകൾ തുറന്നതിനെക്കുറിച്ച് ഒരക്ഷരം മിണ്ടാതെ കുടകിൽ നിന്ന് തലശ്ശേരിയിലേക്ക് വരുന്ന നാലാമത്തെ വഴിയടച്ചതിൽ മാത്രം വലിയ പ്രതിഷേധമെന്ന് സാരം. വാർത്താ സമ്മേളനത്തിൽ പോലും വസ്തുതകൾ മറച്ചു വച്ച്, കർണാടക മുഖ്യമന്ത്രിയെ പഴി ചാരിയ മുഖ്യമന്ത്രിയുടെ ഈ നിലപാട് അങ്ങേയറ്റം അപലപനീയമാണ്. കൊറോണക്കാലത്ത് ഇങ്ങനെ അസത്യം പ്രചരിപ്പിക്കുന്നതിന്റെ ഉദ്ദേശമെന്താണെന്ന് പിണറായി വിജയൻ പറയണം. കാസർകോട്ടെ പച്ചക്കറി വ്യാപാരികളെയടക്കം ബന്ധപ്പെട്ടപ്പോൾ ചരക്കുനീക്കം സുഗമമായി നടക്കുന്നുവെന്നാണ് എനിക്ക് മനസിലാക്കാനായത്. അതായത്, കാസർകോട് അടക്കമുള്ള മൂന്നു പാതകളിലൂടെ ചരക്കുഗതാഗതം തടസമില്ലാതെ ഇപ്പോൾ നടക്കുന്നുണ്ട്. വസ്തുത ഇതായിരിക്കെ, കേരള- കർണാടക അതിർത്തി അടഞ്ഞു കിടക്കുന്നുവെന്ന വ്യാജ പ്രചാരണം ഇനിയെങ്കിലും നിർത്താൻ സംസ്ഥാന സർക്കാർ തയ്യാറാകണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button