Latest NewsNewsInternational

കോവിഡ് 19 വൈറസ് ആദ്യം ബാധിച്ച ചൈ​ന​യി​ലെ വു​ഹാ​ൻ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക്

വു​ഹാ​ൻ:   കൊവിഡ് 19 വൈറസ് ആദ്യം ബാധിച്ച ചൈ​ന​യി​ലെ വു​ഹാ​ൻ സാ​ധാ​ര​ണ നി​ല​യി​ലേക്ക്, ഇവിടത്തെ നിയന്ത്രണങ്ങൾ നീക്കിയെന്നു റിപ്പോർട്ട്. മാ​സ​ങ്ങ​ൾ നീണ്ട അടച്ചുപൂട്ടലിനു ശേഷം  നഗരം തിരക്കുകളിലേക്ക് മടങ്ങുന്നുവെന്നാണ് വിവരം. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യോ​ടെ റോ​ഡു​ക​ളെ​ല്ലാം തു​റ​ന്നു, സ​ബ്‌​വെയും തു​റ​ന്നു.  ശ​നി​യാ​ഴ്ച​മു​ത​ൽ ട്രെ​യി​നു​ക​ൾ സ​ർ​വീസുകൾ ആരംഭിച്ചു. വു​ഹാ​ൻ റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ലേ​ക്ക് യാ​ത്ര​ക്കാ​ർ വ​ന്നി​റ​ങ്ങി.

Also read : കൊറോണ ബാധിച്ച മരിച്ചു എന്ന പേരില്‍ പ്രചരിയ്ക്കുന്നത് മലയാളിയായ ഡോക്ടറുടെ ഫോട്ടോ : പുലിവാല്‍ പിടിച്ചത് പ്രവാസി യുവാവ്

ന​ഗ​ര​ത്തി​ലെ 17 റെ​യി​ൽ​വെ സ്റ്റേ​ഷ​നു​ക​ളി​ലേ​ക്ക് ട്രെ​യി​നു​ക​ൾ എ​ത്താ​നാ​വു​മെ​ന്ന് ചൈ​നീ​സ് മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ന​ഗ​ര​ത്തി​ലേ​ക്ക് വ​രാ​ൻ അ​നു​വാ​ദ​മു​ണ്ടെ​ങ്കി​ലും ഇ​വി​ടെ​നി​ന്നും പു​റ​ത്തേ​ക്കു​പോ​കുന്നതിൽ നിയന്ത്രണമുണ്ട്. വു​ഹാ​നി​ലെ​ത്തു​ന്ന എ​ല്ലാ​വ​രും ആ​രോ​ഗ്യ​വാ​ന്മാ​രാ​ണെ​ന്ന് തെ​ളി​യി​ക്കണം. ആ​ഭ്യ​ന്ത​ര വി​മാ​ന​ങ്ങ​ളു​ടെ വി​ല​ക്ക് നീ​ക്കി​യേ​ക്കു​മെ​ന്ന് ക​രു​തു​ന്ന ഏ​പ്രി​ൽ എ​ട്ട് മു​ത​ൽ വു​ഹാ​നി​ൽ​നി​ന്ന് ആ​ളു​ക​ൾ​ക്ക് പു​റ​ത്തേ​യ്ക്കു​പോ​കാ​നു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ക്കും

ഹു​ബൈ പ്ര​വി​ശ്യ​യു​ടെ ത​ല​സ്ഥാ​ന​മാ​യ വു​ഹാ​നി​ൽ 50,000 ൽ ​അ​ധി​കം കൊവിഡ് കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഹു​ബൈ​യി​ൽ മൂ​വാ​യി​രം പേരെങ്കിലും രോഗം ബാധിച്ചു മരിച്ചു. എ​ന്നാ​ൽ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി വൈ​റ​സ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ വ​ലി​യ കു​റവുണ്ടായി. ശ​നി​യാ​ഴ്ച പു​തി​യ 50 കേ​സു​ക​ൾ മാ​ത്ര​മാ​ണ് റി​പ്പോ​ർ​ട്ട് ചെയ്തിട്ടുള്ളത്. ​ജനു​വ​രി പ​കു​തി​യോ​ടെ​യാ​ണ് വു​ഹാ​ൻ അ​ട​യ്ക്കു​ന്ന​ത്. അ​തി​ർ​ത്തി​ക​ളി​ലെ റോ​ഡു​ക​ളെ​ല്ലാം അ​ട​ച്ച് യാ​ത്രാ നി​യ​ന്ത്ര​ണം ഏ​ർ‌​പ്പെ​ടു​ത്തിയ​തോ​ടെ ന​ഗ​ര​ത്തി​ലെ 11 ദ​ശ​ല​ക്ഷം ആ​ളു​ക​ൾ ഒ​റ്റ​പ്പെ​ട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button