Latest NewsUAENewsGulf

കോവിഡ് – 19 : യു.എ.ഇയില്‍ ഒരു മരണം: 102 പുതിയ കേസുകള്‍

അബുദാബി•യു.എ.ഇയില്‍ കൊറോണ വൈറസ് ബാധിച്ച് ഒരു മരണം കൂടി രേഖപ്പെടുത്തി. 47 കാരിയായ അറബ് വനിതയാണ് മരിച്ചത്. സങ്കീര്‍ണ്ണമായ രോഗാവസ്ഥകള്‍ ഉണ്ടായിരുന്ന ഇവരുടെ ആരോഗ്യനില കൊറോണ വൈറസ് ബാധയോടെ കൂടുതല്‍ വഷളായി. ഇത് ഒടുവില്‍ മരണത്തില്‍ കലാശിക്കുകയായിരുന്നു. ഇതോടെ യു.എ.ഇയില്‍ കോവിഡ് -19 ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി.

അതേസമയം, ഞായറാഴ്ച 102 പുതിയ കൊറോണ വൈറസ് (കോവിഡ് -19) കേസുകള്‍ കൂടി യു.എ.ഇ സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഇതോടെ രാജ്യത്തെ മൊത്തം കേസുകൾ 570 ആയി. മൂന്ന് പേര്‍ക്ക് രോഗം ഭേദപ്പെട്ടതായും വാം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മൊത്തം 58 പേര്‍ക്ക് രോഗം ഭേദപ്പെട്ടു.

പുതിയ കേസുകൾ ഇനിപ്പറയുന്ന രാജ്യങ്ങളിലെ പൗരന്മാരാണ്:

– ന്യൂസിലാന്റ്, സ്ലൊവാക്യ, മൊറോക്കോ, ഗ്രീസ്, ചൈന, ഫ്രാൻസ്, ജർമ്മനി, അൾജീരിയ, ഇറാഖ്, കൊളംബിയ, വെനിസ്വേല, പോളണ്ട് എന്നിവിടങ്ങളില്‍ ഓരോ കേസുകള്‍

– ബ്രസീൽ, സ്വീഡൻ, ഓസ്‌ട്രേലിയ, എത്യോപ്യ, കാനഡ, ലെബനൻ, സുഡാൻ, സൗദി അറേബ്യ, പോർച്ചുഗൽ എന്നിവിടങ്ങളിൽ നിന്നുള്ള രണ്ടുപേർ

– ഇറ്റലിയിൽ നിന്നും അയർലണ്ടിൽ നിന്നും മൂന്ന് കേസുകൾ

– ഈജിപ്തിൽ നിന്നുള്ള ആറ് പേർ

– യുഎഇ, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ നിന്നുള്ള ഏഴ് പേർ

– ബ്രിട്ടനിൽ നിന്നുള്ള 16 പേർ

– ഇന്ത്യയിൽ നിന്ന് 30 പേർ.

എല്ലാ കേസുകളുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ആവശ്യമായ ആരോഗ്യ പരിരക്ഷ ലഭിക്കുന്നുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു.

മരണപ്പെട്ടയാളുടെ കുടുംബത്തോട് ദുഖവും അനുശോചനവും അറിയിക്കുന്നതായും മന്ത്രലായത്തിന്റെ പ്രസ്താവന പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button