Latest NewsNewsIndia

രാജ്യം ഏറെ നിർണ്ണായകമായ സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നത്; കോവിഡിനെ നേരിടാൻ അതിവേഗ ആശുപത്രി നിർമ്മാണം ലക്ഷ്യമിട്ട് മോദി സർക്കാർ

ഇന്ത്യൻ റെയിൽവേ ഉൾപ്പെടെ ഐസൊലേഷൻ വാർഡുകൾ സജ്ജീകരിക്കാനുള്ള തയ്യാറെടുപ്പിലാണ്

ന്യൂഡൽഹി: കോവിഡിനെ നേരിടാൻ അതിവേഗ ആശുപത്രി നിർമ്മാണം ലക്ഷ്യമിട്ട് മോദി സർക്കാർ. ഭാരതം ഏറെ നിർണ്ണായകമായ സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നത്. ഇന്ത്യൻ റെയിൽവേ ഉൾപ്പെടെ ഐസൊലേഷൻ വാർഡുകൾ സജ്ജീകരിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഈ സാഹചര്യത്തിലാണ് അതിവേഗ ആശുപത്രി നിർമ്മാണത്തിന്റെ സാധ്യതകൾ കേന്ദ്രസർക്കാർ വിലയിരുത്തുന്നത്.

അതേസമയം, അതിവേഗ ആശുപത്രി നിർമ്മാണത്തിന് ഇന്ത്യ ആവശ്യപ്പെടുകയാണെങ്കിൽ സഹായിക്കാൻ തയാറാണെന്ന് ചൈന അറിയിച്ചതായാണ് റിപ്പോർട്ട്‌. കൊറോണ വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ട വുഹാനില്‍ ഒരാഴ്ച കൊണ്ട് ചൈന ആശുപത്രി നിര്‍മ്മിച്ചത് വാര്‍ത്തയായിരുന്നു. ഈ മാതൃകയില്‍ ആവശ്യമെങ്കില്‍ ഇന്ത്യയിലും നിര്‍മ്മാണം നടത്താൻ തയ്യാറാണെന്നാണ് ചൈന അറിയിച്ചിരിക്കുന്നത്.

ALSO READ: അതിഥി തൊഴിലാളികള്‍ ലോക്ക്ഡൗണ്‍ ലംഘിച്ച്‌ തെരുവിലിറങ്ങിയ സംഭവം ദൗര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

എന്നാൽ, ഇന്ത്യ ഇതിൽ യാതൊരു പ്രതികരണവും നടത്തിയിട്ടില്ല. നിലവിൽ ശക്തമായ പ്രതിരോധ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുകയാണ് കേന്ദ്രസർക്കാർ. പ്രധാനമന്ത്രി നരേന്ദ്ര മോദി 21 ദിവസത്തേക്ക് രാജ്യത്ത് ലോക്ക് ഡൗൺ ഉൾപ്പെടെ പ്രഖ്യാപിച്ചിരുന്നു. കോവിഡിനെതിരെ മരുന്ന് കണ്ടുപിടിക്കാനുള്ള ഗവേഷണങ്ങളും രാജ്യത്ത് പുരോഗമിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button