KeralaLatest NewsNews

കോവിഡ് 19: സംസ്ഥാനത്ത് ജലദോഷപ്പനി വര്‍ധിക്കുന്നത് ആശങ്ക: സമൂഹവ്യാപന സാധ്യത?

തിരുവനന്തപുരം•സംസ്ഥാനത്ത് ഇന്ന് 20 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊറോണ കേസുകളുടെ എണ്ണം 200 കടന്നിരിക്കുകയാണ്. ഭൂരിപക്ഷവും വിദേശത്ത് നിന്ന് വന്നവരിലാണ് കോവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ചത്. ഇതുവരെ സമൂഹവ്യാപനം നടന്നിട്ടില്ലെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നതും. എന്നാല്‍ എന്നാല്‍ സമൂഹവ്യാപനം ഉണ്ടാകാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ലെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എം.ഒ.എ മുന്നറിയിപ്പ് നല്‍കുന്നു.

സംസ്ഥാനത്ത് ജലദോഷപ്പനിയ്ക്ക് ചികിത്സ തേടുന്നവരുടെ എണ്ണത്തിലെ വര്‍ധനയാണ് ആശങ്കയ്ക്ക് കാരണം. ഇക്കാര്യത്തില്‍ ശാസ്ത്രീയ പരിശോധന വേണമെന്ന് അസോസിയേഷന്‍ വ്യക്തമാക്കി.പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളടക്കം ജലദോഷം, പനി എന്നിവ ബാധിച്ച്‌ ചികിത്സയ്ക്ക് എത്തുന്നവരുടെ എണ്ണം കൂടുന്നുണ്ട്. ഇക്കാര്യത്തില്‍ ശാസ്ത്രീയ പരിശോധന ആവശ്യമുണ്ട്. കൂടാതെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ സുരക്ഷാ ഉപകരണങ്ങള്‍ ലഭ്യമാക്കണമെന്നും കെ.ജി.എം.ഒ.എ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button