KeralaLatest NewsNews

ലോക്ക്ഡൗണ്‍ ; മദ്യത്തിന് പകരം ഷേവിംഗ് ലോഷന്‍ കഴിച്ചു ; യുവാവ് മരിച്ചു

ആലപ്പുഴ: ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ ബിവറേജസ് പൂട്ടിയതോടെ കായംകുളത്ത് മദ്യത്തിന് പകരം ഷേവിംഗ് ലോഷന്‍ കഴിച്ച യുവാവ് മരിച്ചു. കറ്റാനം ഇലിപ്പക്കുളം തോപ്പില്‍ വീട്ടില്‍ നൗഫല്‍ (38) ആണ് മരിച്ചത്. കിണര്‍മുക്കിലെ ബാര്‍ബര്‍ ഷോപ്പ് ജീവനക്കാരനാണ് ഇയാള്‍. മദ്യം കിട്ടാതായതോടെ കഴിഞ്ഞ ദിവസങ്ങളില്‍ എല്ലാം നൗഫല്‍ ഷേവിങ് ലോഷന്‍ കഴിച്ചിരുന്നതായാണ് വിവരം. ഇയാളുടെ കടയില്‍ നിന്നു തന്നെയാണ് ലോഷന്‍ സംഘടിപ്പിച്ചിരുന്നത്.

ഇന്ന് ശാരീരിക അസ്വസ്ഥ തോന്നിയത്തോടെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ നിന്നും തിരുവനന്തപുരത്തെ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇയാള്‍ക്ക് ഭാര്യയും മൂന്നുമക്കളും ഉണ്ട്.

Tags

Related Articles

Post Your Comments


Back to top button
Close
Close