KeralaLatest NewsNews

ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികന്‍ മരിച്ചു : നാട്ടുകാര്‍ക്ക് ഭയം

കൊല്ലം: ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികന്‍ മരിച്ചു. കൊറോണ വൈറസ് ബാധയെ തുടര്‍ന്നാണ് ഇയള്‍ മരിച്ചതെന്നുള്ള ഭീതിയിലാണ് നാട്ടുകാര്‍. മണ്‍റോതുരുത്തിലാണ് സംഭവം. മൃതദേഹം പരിശോധനയ്ക്കായി ജില്ലാ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി. പേഴുംതുരുത്ത് കരുണാകര വിലാസത്തില്‍ അശോകനാണ് മരിച്ചത്.

തലച്ചോര്‍ സംബന്ധമായ അസുഖത്തിന് ജില്ലാആശുപത്രിയില്‍ ചികിത്സ നടത്തിവരികയായിരുന്നു ഇയാള്‍. കുറവില്ലാത്തതിനാല്‍ കഴിഞ്ഞ 24ന് അഞ്ചാലുംമൂട് പി.എന്‍.എന്‍ ആശുപത്രിയിലെ ഡോക്ടറെ കണ്ടിരുന്നു. എന്നാല്‍ ജില്ലാആശുപത്രിയിലെ മരുന്ന് തന്നെ തുടര്‍ന്ന് കഴിച്ചുകൊള്ളാനായിരുന്നു ഡോക്ടര്‍ നിര്‍ദ്ശിച്ചത്. വെള്ളിയാഴ്ച വീടിന് പുറത്തിറങ്ങിയപ്പോള്‍ തലചുറ്റലുണ്ടായി. നാട്ടുകാരുടെ സഹായത്തോടെ വീട്ടിലാക്കി. തുടര്‍ന്ന് ശനിയാഴ്ചയും തലചുറ്റല്‍ അനുഭവപ്പെട്ടു. തുടര്‍ന്ന് നാട്ടുകാര്‍ സഹോദരിയെ വിവരമറിയിക്കുകയായിരുന്നു. സഹോദരി കരുനാഗപ്പള്ളിയിലേയ്ക്ക് എത്താനായി നിര്‍ദേശിച്ചെങ്കിലും അശോകന്‍ വീടിനുള്ളില്‍ കുഴഞ്ഞ് വീഴുകയായിരുന്നു.

പ്രാക്കുളത്ത് കോവിഡ് സ്ഥിരീകരിച്ചയാള്‍ അഞ്ചാലുംമൂട്ടിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഇതായിരുന്നു നാട്ടുകാരില്‍ സംശയം ജനിപ്പിച്ചത്

Tags

Related Articles

Post Your Comments


Back to top button
Close
Close