Latest NewsNewsIndia

കോവിഡ്-19: പ്രധാനമന്ത്രി നരേന്ദ്ര മോദി ഉടന്‍ രാജിവയ്ക്കണം- ചന്ദ്രശേഖര്‍ ആസാദ്

ന്യൂഡല്‍ഹി•പ്രധാനമന്ത്രി നരേന്ദ്ര മോദി അസംഘടിത മേഖലയിൽ ജോലി ചെയ്യുന്ന കോടിക്കണക്കിന് ആളുകളെ അനാഥത്വത്തിലേക്ക് തള്ളിവിട്ടതായും അദ്ദേഹം ഉടന്‍ രാജിവയ്ക്കണമെന്നും ആസാദ് സമാജ് പാർട്ടി മേധാവി ചന്ദ്രശേഖർ ആസാദ്. ഫെബ്രുവരി 5 ന് ലോകാരോഗ്യ സംഘടന കൊറോണ വൈറസ് ഒരു മഹാമാരിയായി പ്രഖ്യാപിച്ചിട്ടും ഉചിതമായ നടപടികൾ സ്വീകരിക്കുന്നതിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടുവെന്നും ആസാദ് ആരോപിച്ചു.

‘മഹാമാരിയെ നേരിടാനുള്ള പദ്ധതികള്‍ ആവിഷ്കരിക്കേണ്ട സമയത്ത്, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യാ സന്ദർശനത്തിനും മധ്യപ്രദേശിൽ അധികാരം പിടിച്ചെടുക്കുന്നതിനുമുള്ള ക്രമീകരണങ്ങൾ ചെയ്യുന്ന തിരക്കിലായിരുന്നു സര്‍ക്കാര്‍’- അദ്ദേഹം പ്രസ്താവനയിൽ ആരോപിച്ചു.

ശരിയായ ആസൂത്രണമില്ലാതെ പ്രധാനമന്ത്രി 21 ദിവസത്തെ ലോക്ക്ഡൗണ്‍ നടപ്പാക്കിയതായും അസംഘടിത മേഖലയിൽ ജോലി ചെയ്യുന്ന 35 കോടി ജനങ്ങളെ അനാഥത്വത്തിലേക്ക് തള്ളിവിട്ടതായും ആസാദ് ആരോപിച്ചു.

“ഈ നിരപരാധികളെ ഭരണകൂടം മരണത്തിന് വിട്ടു, പ്രധാനമന്ത്രി ഉടൻ തന്നെ രാജി നൽകണം,” ദലിത് നേതാവ് ആവശ്യപ്പെട്ടു.

കൊറോണ വൈറസ് ലോക്ക്ഡൗണ്‍, രോഗം മൂലമുണ്ടായ സാമ്പത്തിക തകർച്ച എന്നിവയിൽ നിന്ന് ജനങ്ങളെ രക്ഷപ്പെടുത്തുന്നതിനായി കേന്ദ്രം പ്രഖ്യാപിച്ച 1.7 ലക്ഷം കോടി രൂപയുടെ പാക്കേജിനെതിരെയും ഭീം ആര്‍മി നേതാവ് പ്രതികരിച്ചു.

“1.7 ലക്ഷം കോടി രൂപയുടെ പാക്കേജ് കേന്ദ്രം പ്രഖ്യാപിച്ചു. ഇത് സംഘടിത മേഖലയിൽ പ്രവർത്തിക്കുന്നവർക്കും രേഖകളും ബാങ്ക് അക്കൗണ്ടുകളും ഉള്ളവരെ മാത്രം സഹായിക്കും. അസംഘടിത മേഖലയുടെ ഭാഗമായ 37 കോടി ആളുകളിലേക്ക് ഈ ആനുകൂല്യം എത്തില്ല, ” – അദ്ദേഹം പറഞ്ഞു.

1.7 ലക്ഷം കോടി രൂപയുമായി താരതമ്യപ്പെടുത്തുമ്പോൾ കഴിഞ്ഞ അഞ്ചുവർഷത്തിനിടെ 5.5 ലക്ഷം കോടി രൂപയുടെ വ്യവസായികളുടെ വായ്പ സർക്കാർ എഴുതിത്തള്ളിയെന്നും അദ്ദേഹം ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button