Latest NewsNewsInternational

കൊറോണ വ്യാപനം: ലോക രാജ്യങ്ങൾക്ക് മുന്നിൽ ചൈന നിരത്തുന്ന വാദങ്ങളും കണക്കുകളും പച്ചക്കള്ളമോ? ചൈനയിൽ 40,000ത്തിലധികം ആളുകൾ മരിച്ചെന്ന് ഞെട്ടിക്കുന്ന വിവരം പുറത്ത്

ബീജിംഗ്: ലോക രാജ്യങ്ങൾക്ക് മുന്നിൽ ചൈന നിരത്തുന്ന വാദങ്ങളും കണക്കുകളും പച്ചക്കള്ളമോ? ചൈനയിൽ കൊറോണ ബാധിച്ച് 40,000ത്തിലധികം ആളുകൾ മരിച്ചിട്ടുണ്ടാകുമെന്നാണ് രാജ്യത്തെ ജനങ്ങൾ പറയുന്നത്.

കൊറോണ വൈറസ് ബാധയേറ്റ് ഇതുവരെ 3,300 ആളുകൾ മരിച്ചെന്നാണ് ചൈന പറയുന്നത്. എന്നാൽ വൈറസ് പൊട്ടിപ്പുറപ്പെട്ട വുഹാനിൽ മാത്രം ആയിരക്കണക്കിന് ആളുകൾ മരിച്ചെന്നാണ് ചൈനക്കാർ തന്നെ ഇപ്പോൾ സമ്മതിച്ചിരിക്കുന്നത്.

ഹുബിയിൽ ജനുവരി 23 മുതല്‍ ആരംഭിച്ച ലോക് ഡൗണ്‍ രണ്ട് മാസം നീണ്ടു നിന്നു. വുഹാനിൽ ലോക് ഡൗൺ ഇപ്പോഴും തുടരുകയാണ്. ഇതിനിടെ ആയിരക്കണക്കിനാളുകൾ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയെന്നും ഈ കാലയളവിൽ നിരവധി മരണങ്ങൾ സംഭവിച്ചെന്നും ജനങ്ങൾ പറയുന്നു.

‘ഡെയ്‌ലി മെയില്‍’ ആണ് ഇക്കാര്യങ്ങൾ റിപ്പോര്‍ട്ട് ചെയ്‌തത്. ചൈന ഔദ്യോഗികമായി പുറത്തുവിട്ടതിനേക്കാള്‍ എത്രയോ മടങ്ങ് അധികമാണ് മരിച്ചവരുടെ എണ്ണമെന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. രാജ്യത്ത് ആകെ 81,000 പേര്‍ക്ക് രോഗബാധയുണ്ടായെന്നും ഹുബി പ്രവിശ്യയില്‍ മാത്രം 3,182 പേര്‍ മരിച്ചെന്നുമാണ് ചൈന പുറത്തുവിട്ട കണക്കിലുള്ളത്.

ചൈനയിൽ മരിച്ചവരുടെ ചിതാഭസ്മങ്ങള്‍ കുടുംബങ്ങള്‍ക്ക് കൈമാറിയതോടെയാണ് ശരിയായ കണക്കുകൾ പുറത്തുവന്നത്. ഏറ്റവും കൂടുതൽ മരണങ്ങൾ രേഖപ്പെടുത്തിയ 10-12 ദിവസങ്ങളിൽ ഏഴ് ശ്‌മശാനങ്ങളിലായി പ്രതിദിനം അഞ്ഞൂറിലധികം പേരുടെ മൃതദേഹങ്ങൾ സംസ്കരിച്ചെന്നാണ് റിപ്പോർട്ട്‌. ചൈനയിൽ ഒരു മാസം 28,000 ശവസംസ്‌കാരങ്ങള്‍ വരെ നടന്നിട്ടുണ്ടെന്നും കണക്കുകളുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button