KeralaLatest NewsNews

ഈ 16 ദിവസം പൂർണ്ണമായി, കർശനമായി നിയമം പാലിച്ചാൽ നമുക്ക് എല്ലാവർക്കും വൈകാതെ പുറത്തിറങ്ങാം; തെറ്റിച്ചാൽ എല്ലാവർക്കും 6 മാസമോ ഒരു വർഷമോ വീട്ടിലിരിക്കാം, ലക്ഷങ്ങള്‍ മരിക്കും- പച്ചക്കറിയും പാലും വാങ്ങാൻ പുറത്തു പോയപ്പോള്‍ കണ്ട കാഴ്ചകളില്‍ ആശങ്ക പങ്കുവച്ച് അഡ്വ. ഹരീഷ് വാസുദേവന്‍‌

കൊച്ചി•ഇന്ന് പച്ചക്കറിയും പാലും വാങ്ങാൻ പുറത്തു പോയപ്പോള്‍ കണ്ട കാഴ്ചകളില്‍ ആശങ്ക പങ്കുവച്ച് അഡ്വ. ഹരീഷ് വാസുദേവന്‍‌ ആളുകൾ 1 മീറ്റർ അകലം പാലിക്കാതെ സാധനങ്ങൾ വാങ്ങുന്നതാണ് കണ്ടത്. ബില്ലിൽ ഇരിക്കുന്നവർക്ക് ഒരു മാസ്‌കോ സാനിടൈസറോ പോലുമില്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

എനിക്കൊന്നേ പറയാനുള്ളൂ… കോടിക്കണക്കിന്‌ ജനങ്ങളെ കൊല്ലാൻ കഴിയുന്ന വൈറസാണ്. നമുക്കാണ് ഈ 16 ദിവസം കഴിഞ്ഞാൽ പുറത്തിറങ്ങാൻ തിടുക്കം. കൊറോണയ്ക്ക് അതിന്റെ ടാർജറ്റ് തികയ്ക്കാൻ ഒരു തിടുക്കവുമില്ല.. ഇപ്പോൾ അങ്ങേയറ്റം ശ്രദ്ധിച്ചില്ലെങ്കിൽ ഇതൊരു 6 മാസമോ ഒരു വർഷമോ ഉറപ്പായും നീളും. ലക്ഷങ്ങൾ മരിയ്ക്കും.. നമ്മൾ എല്ലാവരും ഈ 16 ദിവസം പൂർണ്ണമായി, കർശനമായി നിയമം പാലിച്ചാൽ നമുക്ക് എല്ലാവർക്കും വൈകാതെ പുറത്തിറങ്ങാം. ചിലരത് തെറ്റിച്ചാൽ എല്ലാവർക്കും മാസങ്ങളോളം വീട്ടിലിരിക്കാം. കുറ്റം ചെയ്യുന്നത് ചിലരാണെങ്കിലും ശിക്ഷ എല്ലാവർക്കും ആയിരിക്കുമെന്നും ഹരീഷ് വാസുദേവന്‍ പറഞ്ഞു.

https://www.facebook.com/harish.vasudevan.18/posts/10158222716652640

shortlink

Related Articles

Post Your Comments

Related Articles


Back to top button