KeralaLatest NewsNews

കേരളത്തിലേക്കുള്ള പച്ചക്കറി ലോറിക്കുനേരെ അതിര്‍ത്തിയില്‍ ആക്രമണം

കേരളത്തിലേക്കുള്ള പച്ചക്കറി ലോറിക്കുനേരെ ആക്രമണം. കര്‍ണാടക അതിര്‍ത്തിയില്‍ വെച്ചാണ് ആക്രമണം ഉണ്ടായത്. മൈസുരൂവില്‍നിന്ന് വന്ന ലോഡ് പൂര്‍ണമായും നശിപ്പിച്ചു. ബന്തടുക്ക മാണിമൂലയ്ക്ക് സമീപം കോരിക്കാറിലാണ്‌ കേരളത്തിലേക്ക് വരികയായിരുന്ന പച്ചക്കറി വണ്ടി തടഞ്ഞത്‌. വാഹനം തടഞ്ഞ് പച്ചക്കറികൾ വലിച്ചെറിഞ്ഞ് നശിപ്പിച്ച സംഘം ഡ്രൈവറെയും തൊഴിലാളികളെയും മർദിച്ചു.

Read also: ആ തീരുമാനം അഭിനന്ദനാര്‍ഹമാണ്; ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച്‌ പ്രധാനമന്ത്രി

അതേസമയം കേരളത്തിന് നേരിയ ആശ്വാസമായി പച്ചക്കറി ലോറികൾ കേരളത്തിൽ എത്തി തുടങ്ങി. തമിഴ്നാട്ടിലും കർണാടകയിലും കുടുങ്ങി കിടന്ന ലോറികളാണ് പുലർച്ചയോടെ എറണാകുളത്തും കോഴിക്കോടും എത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button