Latest NewsNewsIndia

ഏപ്രില്‍ ആദ്യവാരത്തോടെ തെലങ്കാന കൊറോണ വൈറസ് ബാധയില്‍ നിന്ന് മുക്തമാകുമെന്ന് ചന്ദ്രശേഖര റാവു

ഹൈദരാബാദ്: ഏപ്രില്‍ ആദ്യവാരത്തോടെ തെലങ്കാന കൊറോണ വൈറസ് ബാധയില്‍ നിന്ന് മുക്തമാകുമെന്ന് മുഖ്യമന്ത്രി ചന്ദ്രശേഖര റാവു. വീഡിയോ കോണ്‍ഫറന്‍സിലൂടെ മാധ്യമപ്രവര്‍ത്തകരോട് ഞായറാഴ്ച സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്ത് നിലവില്‍ എഴുപത് പേര്‍ക്കാണ് രോഗബാധയുള്ളതെന്നും അതില്‍ രോഗമുക്തി നേടിയ പതിനൊന്ന് പേര്‍ തിങ്കളാഴ്ച ആശുപത്രിയില്‍ നിന്ന് വീടുകളിലേക്ക് മടങ്ങുമെന്നും പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.

Read also: തിരുവനന്തപുരത്ത് കൊറോണ സ്ഥിരീകരിച്ചയാളുടെ നില ഗുരുതരം; ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു; വിദേശയാത്ര നടത്തുകയോ വിദേശത്ത് നിന്ന് വന്നവരുമായോ ഇദ്ദേഹത്തിന് സമ്പർക്കമില്ല

വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരുള്‍പ്പെടെയുള്ളവരാണ് ഇപ്പോള്‍ ക്വാറന്റൈനിലുള്ളത്. ഇവരെ കൂടാതെ സംസ്ഥാനത്തിനകത്ത് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചവരും നിരീക്ഷണത്തിലുണ്ട്. 1,899 പേര്‍ തിങ്കളാഴ്ച പതിനാല് ദിവസത്തെ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കുമെന്നും ബാക്കിയുള്ളവര്‍ വരും ദിവസങ്ങളില്‍ പുറത്തിറങ്ങുമെന്നും പ്രതീക്ഷിക്കുന്നതായും ചന്ദ്രശേഖര റാവു അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button