Latest NewsNewsInternational

പാകിസ്ഥാനിലെ മുന്നൂറോളം കുടുംബങ്ങൾ ദൈവത്തെപ്പോലെ ആരാധിക്കുന്നത് ഇന്ത്യയിലെ ഈ വനിത ഡിസിപിയെ

പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ നിന്നെത്തിയ 280 ഓളം കുടുംബങ്ങൾക്ക് തുണയായി ഡല്‍ഹിയിലെ പൊലീസുകാർ. ജോലി തേടി ഇന്ത്യയില്‍ എത്തി ലോക്ഡൗണില്‍ കുടുങ്ങിപ്പോയ ഇവർക്ക് ഡപ്യൂട്ടി പൊലീസ് കമ്മിഷണറായ വിജയന്ത ആര്യയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആണ് തുണയായത്. അവശ്യസാധനങ്ങള്‍ എത്തിച്ചുകൊടുത്തതിനൊപ്പം ലോക്ഡൗണ്‍ നിലനില്‍ക്കുന്ന 21 ദിവസവും ഭക്ഷണം മുടക്കമില്ലാതെ കൊടുക്കാമെന്നും വിജയന്ത ഇവർക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. ഡല്‍ഹിയിലെ മജ്‍ലിസ് പാര്‍ക്കിലാണ് ഈ കുടുംബങ്ങൾ തമ്പടിച്ചിരിക്കുന്നത്. ഡല്‍ഹി പൊലീസിനോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ലെന്നാണ് നെഹ്റു ലാല്‍ എന്ന പാക്ക് അഭയാര്‍ഥി പറയുന്നത്.

Read also: ലോക്ഡൗണ്‍ ലംഘിച്ച്‌ കൂട്ടംകൂടി പ്രാര്‍ത്ഥന നടത്തിയ പെന്തക്കോസ്ത് സഭാംഗങ്ങൾ അറസ്റ്റിൽ

നൂറുകണക്കിനു കുടുംബങ്ങള്‍ മജ്‍ലിസ് പാര്‍ക്കില്‍ ഭക്ഷണം കിട്ടാതെ വലയുകയാണെന്നും പട്ടിണിയാണെന്നും അറിഞ്ഞാണ് ഞങ്ങള്‍ എത്തുന്നതെന്നും ഉടന്‍തന്നെ അവര്‍ക്കുവേണ്ട എല്ലാ വസ്തുക്കളും എത്തിച്ചുകൊടുക്കാന്‍ ഞങ്ങള്‍ തീരുമാനിക്കുകയായിരുന്നുവെന്നും വിജയന്ത പറയുന്നു. കോവിഡിനെതിരായ പോരാട്ടം ഒറ്റയ്ക്കൊറ്റയ്ക്കല്ല, ഒരുമിച്ചാണു വേണ്ടതെന്നും ഇവർ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button