Latest NewsNewsKuwait

കുവൈത്തില്‍ 11 പേര്‍ക്ക് കൂടി കോവിഡ്; വൈറസ് സ്ഥിരീകരിച്ചവരിൽ ഇന്ത്യക്കാരും

കുവൈത്ത് സിറ്റി: കുവൈത്തില്‍ 11 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. വൈറസ് സ്ഥിരീകരിച്ചവരിൽ 8 ഇന്ത്യക്കാരും ഉൾപ്പെടുന്നു. പുതിയതായി 11 പേര്‍ക്കു കൂടി രോഗബാധ റിപ്പോര്‍ട്ട് ചെയ്തതോടെ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 266 ആയതായി ആരോഗ്യമന്ത്രാലവക്താവ് ഡോ.അബ്ദുള്ള അല്‍ സനാദ് വാര്‍ത്താ ലേഖകരെ അറിയിച്ചു.

അതേസമയം ഞായറാഴ്ച്ച കൊറോണ കണ്ടെത്തിയ ഇന്ത്യക്കാര്‍ ഉള്‍പ്പെടെ അറുന്നൂറോളം വിദേശ തൊഴിലാളികള്‍ താമസിക്കുന്ന മെഹ്ബൂലയിലെ 5 കെട്ടിടങ്ങള്‍ ആരോഗ്യ മന്ത്രാലയത്തിന്റെ കര്‍ശന നിരീക്ഷണത്തിലാണെന്നും അല്‍ റായ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. വിദേശ രാജ്യങ്ങളില്‍ പോയി മടങ്ങി എത്തിയവരുമായി സമ്ബര്‍ക്കത്തിലേര്‍പ്പെട്ടവര്‍ക്കാണ് രോഗം കണ്ടെത്തിയത്. തിങ്കളാഴ്ച്ച 8 പേര്‍ക്ക് കൂടി കൊറോണ കണ്ടെത്തിയതോടെ മൊത്തം 25 ഇന്ത്യക്കാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച ഇന്ത്യക്കാരില്‍ ഒരു മലയാളിയും ഉള്‍പ്പെടുന്നു. ഇയാള്‍ സ്വകാര്യ കമ്ബനി ജീവനക്കാരനാണ്.

910 പേര്‍ ക്വാറന്റൈന്‍ നിരീക്ഷണം പൂര്‍ത്തിയാക്കി വിട്ടയച്ചതായും ഇതുവരെ 72 പേര്‍ രോഗവിമുക്തമായതായും 194 പേര്‍ ചികിത്സയിലും 13 പേര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലുമാണ്. ജനങ്ങള്‍ സഹകരിക്കുന്നില്ലെങ്കില്‍ സമ്ബൂര്‍ണ്ണ കര്‍ഫ്യു നടപ്പിലാക്കാന്‍ മടിക്കില്ല എന്ന് കുവൈത്ത് ഉപപ്രധാന മന്ത്രി അനസ് അല്‍ സലേഹി അന്ത്യശാസനം നല്‍കി. കൂടാതെ സമ്ബൂര്‍ണ്ണ കര്‍ഫ്യു നടപ്പിലാക്കണമെന്നാണ് ചില പാര്‍ലമെന്റ് അംഗങ്ങളുടെ ശക്തമായ നിലപാട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button