Latest NewsNewsInternational

കോവിഡ് 19 വ്യാപനം : ജനങ്ങള്‍ക്ക് പുതിയ നിര്‍ദേശവുമായി യുഎസ് പ്രസിഡന്റ് ട്രംപ്

 

വാഷിംഗ്ടണ്‍: കോവിഡ് 19 വ്യാപനം , ജനങ്ങള്‍ക്ക് പുതിയ നിര്‍ദേശവുമായി യുഎസ് പ്രസിഡന്റ് ട്രംപ്. അമേരിക്കയില്‍ കൊറോണ വൈറസ് മൂലമുള്ള മരണങ്ങള്‍ വരുന്ന രണ്ടാഴ്ചക്കുള്ളില്‍ അതിന്റെ പാരമ്യത്തിലെത്തുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അതിനാല്‍ സര്‍ക്കാരിന്റെ ‘സാമൂഹിക അകലം പാലിക്കല്‍’ മാര്‍ഗനിര്‍ദേശങ്ങള്‍ ഏപ്രില്‍ 30 വരെ നീട്ടുകയാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു. വൈറ്റ്ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

രണ്ടാഴ്ചയ്ക്കുള്ളില്‍ മരണനിരക്ക് ഏറ്റവും ഉയര്‍ന്ന തോതില്‍ എത്തുമെന്ന് കണക്കുകള്‍ പറയുന്നു. ജൂണ്‍ ഒന്നോടെ കോവിഡിനെ നിയന്ത്രിക്കാനാവുമെന്നും അദ്ദേഹം അറിയിച്ചു. നേരത്തെ ഈസ്റ്ററോടെ കൊറോണ വ്യാപനം അവസാനിപ്പിക്കാനാകുമെന്നായിരുന്നു ട്രംപ് പറഞ്ഞിരുന്നത്.

ചൈനയെയും പിന്തള്ളി അമേരിക്കയാണ് കൊറോണ ബാധിതരുടെ എണ്ണത്തില്‍ മുന്നില്‍. അമേരിക്കയില്‍ ഞായറാഴ്ച മാത്രം 18,276 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ രോഗ ബാധിതരുടെ എണ്ണം ഒന്നരലക്ഷമായി. 255 പേര്‍ ഇന്നലെ മരിക്കുകയും ചെയ്തു. ഇതോടെ മരണസംഖ്യ 2,475 ആയി.

shortlink

Related Articles

Post Your Comments

Related Articles


Back to top button