Latest NewsKeralaNews

വിദേശ യാത്ര കഴിഞ്ഞെത്തിയ ലീഗ് നേതാവ് നിരീക്ഷണത്തില്‍ ഇരിക്കാതെ പൊതുപരിപാടികളിൽ പങ്കെടുത്തു; നിരവധി പേരുമായി സമ്പർക്കം പുലർത്തിയതായി റിപ്പോർട്ട്

ഉദുമ: വിദേശ യാത്ര കഴിഞ്ഞെത്തിയ മുസ്ലീം ലീഗ് നേതാവ് നിരീക്ഷണത്തില്‍ കഴിയാതെ നിരവധി പൊതുപരിപാടികളില്‍ പങ്കെടുത്തതായി ആരോപണം.ഉദുമ ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റും മുസ്ലീം ലീഗ് നേതാവുമായ അബ്ദുല്‍ ഖാദറാണ് നിരീക്ഷണത്തില്‍ കഴിയാതെ പൊതുപരിപാടികളില്‍ പങ്കെടുത്തത്. ദുബായ്, ഷാര്‍ജ എന്നിവിടങ്ങളില്‍ യാത്ര ചെയ്തതിന് ശേഷം മാര്‍ച്ച്‌ ഏഴിനാണ് ഇദ്ദേഹം തിരിച്ചെത്തിയത്. കോളിയടുക്കത്തുള്ള പഞ്ചായത്ത് ഓഫീസുകളില്‍ പോവുകയും വിവിധ യോഗങ്ങളിലും കല്യാണം ഉള്‍പ്പെടെയുള്ള സല്‍ക്കാരങ്ങളിലും പൊതുപരിപാടികളിലും പങ്കെടുത്തതായാണ് ആരോപണം.

Read also:കേന്ദ്രമന്ത്രിമാര്‍ വിളിക്കാമെന്ന് പറഞ്ഞിട്ട് ഇതുവരെ വിളിച്ചിട്ടില്ല; താനൊരു ശുഭാപ്തി വിശ്വാസക്കാരനാണെന്നും മുഖ്യമന്ത്രി

അതേസമയം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാതെ ഇദ്ദേഹം പൊതുപരിപാടികളില്‍ പങ്കെടുത്തത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കളക്ടര്‍ ഡോ. ഡി സജിത്ത് ബാബുവിന് മേല്‍പറമ്പിലെ പൊതുപ്രവര്‍ത്തകന്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പ് അന്വേഷണം തുടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button