KeralaLatest NewsNews

കോവിഡ് 19 ; ലോക്ക് ഡൗണിനു പുറമെ 5പഞ്ചായത്തുകളില്‍ പോലീസ് നിയന്ത്രണം ശക്തമാക്കി

കാസര്‍ഗോഡ്: കൊവിഡ് 19 വൈറസ് പടരുന്ന സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ നിയന്ത്രങ്ങള്‍ക്ക് പുറമെ കാസര്‍ഗോഡ് നഗരസഭയിലും അഞ്ച് പഞ്ചായത്തിലും പൊലീസ് നിയന്ത്രണങ്ങള്‍ ശക്തമാക്കി. കാസര്‍ഗോഡ് മുന്‍സിപ്പാലിറ്റി, പള്ളിക്കര, ഉദുമ, ചെമ്മനാട്, മധൂര്‍, മൊഗ്രാല്‍പുത്തൂര്‍, പഞ്ചായത്തുകളിലുമാണ് കൂടുതല്‍ നിയന്ത്രണം. രോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളായതിനാലാണ് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

ഈ പ്രദേശങ്ങളിലെ നിരീക്ഷണത്തിനും ക്രമീകരണങ്ങള്‍ക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ നേതൃത്വം നല്‍കും. ജില്ലയില്‍ നിന്നുള്ള 106 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 27 പേര്‍ക്ക് കൊവിഡ് പടര്‍ന്നത് സമ്പര്‍ക്കത്തിലൂടെയാണ്. കാഞ്ഞങ്ങാട്ടെ ഒരു വീട്ടില്‍ ആറുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button