Latest NewsKeralaNews

സംസ്ഥാനത്ത് കോവിഡ്- 19 സമൂഹവ്യാപനം നടന്നിട്ടുണ്ടോ എന്ന് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അറിയാം : ഫലം കാത്ത് ആരോഗ്യ വിദഗ്ദ്ധര്‍

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ്- 19 സമൂഹവ്യാപനം നടന്നിട്ടുണ്ടോ എന്ന് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അറിയാം. ഫലം കാത്ത് ആരോഗ്യ വിദഗ്ദ്ധര്‍.  സംസ്ഥാനത്ത് കോവിഡ് -19 ബാധയില്‍ രണ്ടാമത്തെ മരണം ആശങ്ക സൃഷ്ടിക്കുന്നുണ്ടെങ്കിലും വലിയൊരു വ്യാപനത്തിലേക്ക് പോകാനിടയില്ലെന്ന ശുഭപ്രതീക്ഷയിലാണ് ആരോഗ്യ മേഖലയിലെ വിദഗ്ധര്‍. അടുത്ത ഞായറാഴ്ചയാകുമ്പോള്‍ വ്യാപനത്തെക്കുറിച്ചുള്ള വ്യക്തമായ ചിത്രം തെളിഞ്ഞേക്കുമെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. വിദേശത്തു നിന്നുള്ള അവസാന യാത്രാ വിമാനം വന്നത് മാര്‍ച്ച് 22 നായിരുന്നു.അതനുസരിച്ച് അടുത്ത ഞായറാഴ്ചയാകുമ്പോള്‍ 14 ദിവസം പിന്നിടും.

read also  : കോവിഡ് മരണത്തെ തുടർന്ന് പോത്തൻകോട് പ്രദേശം പൂർണമായും അടച്ചിടുമെന്ന് പിണറായി സർക്കാർ

അപ്പോള്‍ കൊറോണ വൈറസ് വ്യാപനത്തിന്റെ ഒരു തോത് നിര്‍ണയിക്കാനാവും. കേരളത്തില്‍ ആദ്യം വൈറസ് ബാധിച്ചത് വുഹാനില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥികള്‍ക്കായിരുന്നു.രണ്ടാമത് ഇറ്റലി,യു.കെ,ദുബായ് എന്നിവിടങ്ങളില്‍ നിന്നും വന്നവരിലും,അവരുമായി സമ്ബര്‍ക്കത്തിലേര്‍പ്പെട്ട വര്‍ക്കുമായിരുന്നു. ഇങ്ങനെ വിദേശങ്ങളില്‍ നിന്ന് ഏറ്റവുമൊടുവില്‍ വന്നവര്‍ക്കും അവരുമായി സമ്ബര്‍ക്കത്തിലേര്‍പ്പെട്ടവര്‍ക്കും( പട്ടിക തയ്യാറാക്കിയതനുസരിച്ച്) വൈറസ് ബാധയുണ്ടായോ എന്ന ചിത്രം ഞായറാഴ്ചയോടെ അറിയാം.മൂന്നാമത്തെ ഘട്ടത്തിലേക്ക് ,അതായത് സാമൂഹ്യ വ്യാപനത്തിലേക്ക് കടക്കുമോ ഇല്ലയോ എന്നതും മനസ്സിലാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button