Latest NewsKeralaIndia

‘ഞങ്ങള്‍ കഞ്ഞി കുടിക്കുന്നത് പ്രവാസികള്‍ കൊണ്ട് വന്നിട്ടല്ല, പകരം അധ്വാനിച്ചിട്ടാണ് , മലയാളികള്‍ക്ക് പ്രവാസികള്‍ കഞ്ഞി തന്നതെങ്ങനെയെന്ന് ഇക്കണോമിസ്റ്റുകള്‍ പറഞ്ഞു തരണം’ -മുഖ്യമന്ത്രി യുടെ പരാമർശത്തിനെതിരെ സംവിധായകൻ

പ്രവാസി അവന്റെ വീട്ടിലേക്ക് അയച്ചുകൊടുക്കുന്ന പണം അവരുപയോഗിക്കുന്നു. അവര്‍ ആര്‍ഭാടത്തോടെ കഴിയുന്നു.

കൊച്ചി: പ്രവാസികളുടെ പണം കൊണ്ടാണ് നമ്മള്‍ ഇത്രനാള്‍ കഞ്ഞി കുടിച്ചതെന്ന് മുഖ്യമന്ത്രിയുടെ പ്രസ്താവനയെ വിമര്‍ശിച്ച്‌ സംവിധായകനും, എഴുത്തുകാരനുമായ ജോണ്‍ ഡിറ്റൊ. പ്രവാസി അവന്റെ വീട്ടിലേക്ക് അയച്ചുകൊടുക്കുന്ന പണം അവരുപയോഗിക്കുന്നു. അവര്‍ ആര്‍ഭാടത്തോടെ കഴിയുന്നു.എന്‍ആര്‍ഐ സ്റ്റാറ്റസുള്ള ആളുകള്‍ ഇവിടെ ടാക്‌സുമടയ്ക്കുന്നില്ല. കേന്ദ്രം അതിന് പുതിയ നിയമം കൊണ്ടുവന്നിട്ടേയുള്ളൂ.. മുഖ്യമന്ത്രിക്കും CPMനും മറ്റ് രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും മറ്റും പണം നല്‍കുന്നുണ്ടാവും.

പാസ്സീവായി ഞങ്ങള്‍ മലയാളികള്‍ക്ക് പ്രവാസികള്‍ കഞ്ഞി തന്നതെങ്ങനെയെന്ന് ഇക്കണോമിസ്റ്റുകള്‍ പറഞ്ഞു തരണം. ഇത്രയും നാള്‍ ഞാനും കുടുംബവും കഞ്ഞി കുടിച്ചത് പാരലല്‍ കോളജില്‍ പഠിപ്പിച്ചും, പത്രത്തില്‍ 1500 രൂപയ്ക്ക് ജോലി ചെയ്തും, ഫ്രീലാന്‍സ് ചെയ്തും, പരസ്യക്കമ്ബനിയില്‍ പണിയെടുത്തും, ടൈല്‍സ് കമ്ബനിയില്‍ പണിയെടുത്തും ഇപ്പോള്‍ അധ്യാപനം ചെയ്തുമാണ്. കൃത്യമായി ടാക്‌സും അടക്കുന്നുണ്ട്. അല്ലാതെ അങ്ങയുടെ പ്രവാസികള്‍ കൊണ്ടുവന്ന് തന്നിട്ടല്ല. ജോണ് ടിറ്റോയുടെ വിമർശനങ്ങൾ ഇങ്ങനെ നീളുന്നു. ഫേസ്‌ബുക്ക് പോസ്റ്റിലാണ് അദ്ദേഹത്തിന്റെ വിമർശനം. പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ,

പ്രവാസികളുടെ പണം കൊണ്ടാണ് നമ്മൾ ഇത്രനാൾ കഞ്ഞി കുടിച്ചതെന്ന് മുഖ്യമന്ത്രി.
അത് മനസ്സിലായില്ല. എങ്ങനെയെന്ന് പറയണം.28 വർഷമായി ഒരു വീട് പുലർത്തുന്ന ഞാൻ ഇതുവരെ പ്രവാസിയുടെ ഒരു പണവും ഉപയോഗിച്ചിട്ടില്ല .പ്രവാസി അവന്റെ വീട്ടിലേക്ക് അയച്ചുകൊടുക്കുന്ന പണം അവരുപയോഗിക്കുന്നു. അവർ ആർഭാടത്തോടെ കഴിയുന്നു.
NRI സ്റ്റാറ്റസുള്ള ആളുകൾ ഇവിടെ ടാക്സുമടയ്ക്കുന്നില്ല. കേന്ദ്രം അതിന് പുതിയ നിയമം കൊണ്ടുവന്നിട്ടേയുള്ളൂ.. മുഖ്യമന്ത്രിക്കും CPM നും മറ്റ് രാഷ്ട്രീയപ്പാർട്ടികൾക്കും മറ്റും പണം നൽകുന്നുണ്ടാവും.

പാസ്സീവായി ഞങ്ങൾ മലയാളികൾക്ക് പ്രവാസികൾ കഞ്ഞി തന്നതെങ്ങനെയെന്ന് ഇക്കണോമിസ്റ്റുകൾ പറഞ്ഞു തരണം. ഇത്രയും നാൾ ഞാനും കുടുംബവും കഞ്ഞി കുടിച്ചത് പാരലൽ കോളജിൽ പഠിപ്പിച്ചും, പത്രത്തിൽ 1500 രൂപയ്ക്ക് ജോലി ചെയ്തും, ഫ്രീലാൻസ് ചെയ്തും, പരസ്യക്കമ്പനിയിൽ പണിയെടുത്തും, ടൈൽസ് കമ്പനിയിൽ പണിയെടുത്തും ഇപ്പോൾ അധ്യാപനം ചെയ്തുമാണ്. കൃത്യമായി ടാക്സും അടക്കുന്നുണ്ട്. അല്ലാതെ അങ്ങയുടെ പ്രവാസികൾ കൊണ്ടുവന്ന് തന്നിട്ടല്ല.

കാശ് തെണ്ടുന്നതിനു മുമ്പ് മുതലാളിയെ പൊക്കിപ്പറയുന്ന രീതി നല്ലത്. അത് ഞങ്ങളുടെ കഞ്ഞിക്ക് വിലയിട്ടിട്ടാവരുത്. പ്രളയത്തിന് ഞങ്ങൾ തന്നതൊക്കെയും പാർട്ടിക്കാരുടെ അക്കൗണ്ടിലേക്ക് പോയി. 10,000 രൂപ പോലും കിട്ടാത്തവർ ആത്മഹത്യ ചെയ്യുന്ന നാട്.
ആ നാട്ടിലെ പാവങ്ങളുടെ കഞ്ഞിയിൽ കയ്യിട്ടുവാരിയ മുഖ്യൻ ഇപ്പോൾ ആ കഞ്ഞി പ്രവാസിയുടേതാണെന്ന്. മുഖ്യമന്ത്രി ആവാക്ക് പിൻവലിക്കണം. പിന്നെന്തിനാണ് താങ്കൾ ഭരണാധികാരിയായിരിക്കുന്നത്. എ.എ.യൂസഫലിയെ മുഖ്യമന്ത്രിയാക്കൂ ..

shortlink

Related Articles

Post Your Comments

Related Articles


Back to top button