Latest NewsKeralaNews

കൊറോണ അടിയന്തര സേവനം; വാഹനങ്ങള്‍ക്ക് ഇന്ധനം സൗജന്യമായി നല്‍കുമെന്ന് റിലയന്‍സ്

കൊച്ചി: സംസ്ഥാനത്തെ കൊറോണ ബാധിതരായ രോഗികളെ കൊണ്ടു പോകാന്‍ ഉള്‍പ്പെടെയുള്ള അടിയന്തര സേവനങ്ങള്‍ക്ക് ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് ഇന്ധനം സൗജന്യമായി നല്‍കുമെന്ന് റിലയന്‍സ്. സംസ്ഥാനത്തെ 12 ജില്ലകളിലെ 37 റിലയന്‍സ് പെട്രോള്‍ പമ്ബുകള്‍ ദിവസേന 50 ലിറ്റര്‍ ഇന്ധനം സൗജന്യമായി നല്‍കും. എറണാകുളം ജില്ലാ കളക്ടര്‍ എസ് സുഹാസ് ഇതിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ഏപ്രില്‍ 14 വരെയാണ് ഇന്ധനം സൗജന്യമായി ലഭിക്കുക. ആരോഗ്യവകുപ്പ്, ജില്ലാഭരണകൂടം പോലീസ് എന്നിവര്‍ നല്‍കിയ അംഗീകാരപത്രം ഏതു റിലയന്‍സ് പെട്രോള്‍ പമ്ബില്‍ കാണിച്ചാലും അടിയന്തിര സഹായത്തിന് സൗജന്യ ഇന്ധനം ലഭ്യമാകും.

അതേസമയം, പോത്തൻകോട് സ്വദേശി അബ്ദുൽ അസീസ് കോവിഡ് ബാധിച്ച് മരിച്ച സാഹചര്യത്തിൽ പോത്തൻകോട് പഞ്ചായത്തിലുള്ളവരും പഞ്ചായത്തിന്റെ 2 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവരും മൂന്ന് ആഴ്ചത്തേക്കു ക്വാറന്റീനിൽ പോകണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ.

ALSO READ: മ​ദ്യാ​സ​ക്തി മൂലമുള്ള വിഭ്രാന്തി ​മൂലം ആള്‍ക്കാര്‍ ആത്മഹത്യ ചെയ്യുന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​ക​രു​തെ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ ഉ​ദ്ദേ​ശി​ച്ച​ത്;- കെ.​കെ.​ശൈല​ജ

പോത്തൻകോട് സമൂഹവ്യാപനം ഉണ്ടായിട്ടില്ല. മാർച്ച് 1ന് ശേഷം അബ്ദുൽ അസീസുമായി ഇടപഴകിയവർ അധികൃതരെ അറിയിക്കണം. വിദേശത്തുനിന്ന് വന്ന പോത്തൻകോട് നിവാസികളുടെ പാസ്പോർട്ട് രേഖകൾ പരിശോധിക്കാൻ പൊലീസിന് നിർദേശം നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button