Latest NewsNewsInternationalUK

കോവിഡ്-19 ബാധിച്ച് 13 വ​യ​സുകാരന് ദാരുണാന്ത്യം

ലണ്ടൻ : കൊവിഡ്-19 ബാധിച്ച് 13 വ​യ​സുകാരന് ദാരുണാന്ത്യം. ല​ണ്ട​നി​ലെ കിം​ഗ്‌​സ് കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ വച്ച് കു​ട്ടി മ​രി​ച്ച വിവരം വിവരം ല​ണ്ട​ന്‍ ഹോ​സ്പി​റ്റ​ല്‍ ട്ര​സ്റ്റ് സ്ഥി​രീ​ക​രിച്ചു. ബ്രി​ട്ട​നി​ല്‍ കൊ​വി​ഡ് ബാ​ധി​ച്ച് മ​രി​ക്കു​ന്ന ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ​യാ​ളാ​ണ് ഈ ​കു​ട്ടി. വെ​ള്ളി​യാ​ഴ്ച വൈറസ് ബാധ സ്ഥിരീകരിക്കുകയും, തി​ങ്ക​ളാ​ഴ്ച മ​ര​ണപ്പെടുകയുമായിരുന്നു.

Also read : ലോക് ഡൗണില്‍ അതിഥി തൊഴിലാളികളെ സംഘടിപ്പിച്ച് പ്രതിഷേധം : വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാപ്രസിഡന്റ് അറസ്റ്റില്‍

ബ്രി​ട്ട​നി​ല്‍ 25,000 ല​ധി​കം ആ​ളു​ക​ള്‍​ക്കാ​ണ് കൊവിഡ് സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്നത്. 1,789 പേർ കൊവിഡ്ബാ ധിച്ചു മരിച്ചു. ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 41000 കടന്നു. ലോകത്താകെ കൊവിഡ് ബാധിതരുടെ എണ്ണം എണ്‍പത്തിമൂന്ന് ലക്ഷം കടന്നു. സ്‌പെയിനിൽ 24 മണിക്കൂറിനിടെ 849 പേരാണ് മരിച്ചത്. രാജ്യത്തെ പതിനയ്യായിരത്തോളം ആരോഗ്യപ്രവർത്തകർക്ക് രോഗം ബാധിച്ചത് ആശങ്ക വർദ്ധിപ്പിക്കുന്നു.ബെൽജിയത്തിൽ 12 വയസ്സുള്ള പെൺകുട്ടി കൊവിഡ് ബാധിച്ച് മരിച്ചു. യൂറോപ്പിൽ കൊവിഡ് മൂലം മരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ആൾ ഈ കുട്ടിയാണ്. അമേരിക്കയിൽ തന്നെയാണ് രോഗവ്യാപനം. 164000ത്തിലധികം പേർക്കാണ് അമേരിക്കയിൽ കൊവിഡ് ബാധിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button