Latest NewsUAENewsGulf

താമസവിസകൾ, കാലവാധി കഴിഞ്ഞവ മൂന്നുമാസത്തിനുള്ളിൽ പിഴയില്ലാതെ പുതുക്കാൻ അവസരം

ദുബായ് : കാലവാധി കഴിഞ്ഞ താമസവിസകൾ പിഴയില്ലാതെ പുതുക്കാൻ അവസരമൊരുക്കി യുഎഇ. ഇതുസംബന്ധിച്ച നിർദേശങ്ങൾ യു.എ.ഇ. മന്ത്രിസഭ അംഗീകരിച്ചു. മാർച്ച് ഒന്നിനുശേഷം കാലാവധി കഴിഞ്ഞ വിസകൾ ഏപ്രിൽ ഒന്നുമുതൽ മൂന്ന് മാസത്തേക്ക് പിഴ അടക്കാതെ തന്നെ പുതുക്കുവാൻ സാധിക്കും. യു.എ.ഇ.യിൽ കൊവിഡ് 19 വൈറസ് വ്യാപനം തടയുന്നതിനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായാണ് തീരുമാനം. ജനങ്ങളുടെ ആരോഗ്യ സുരക്ഷയ്ക്കും എല്ലാ മേഖലകളിലും ബിസിനസ് തുടർച്ച ഉറപ്പാക്കാനും ലക്ഷ്യമിടുന്നു.

Also read : ന്യൂയോർക്കിൽ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​ല​യാ​ളി മ​രി​ച്ചു

എമിറേറ്റ്‌സ് ഐ.ഡി. കാലാവധി പിന്നിട്ടതിന്റെ പേരിലുള്ള പിഴകളും ഒഴിവാകും.. കാലാവധി കഴിഞ്ഞ ഡോക്യുമെന്റ്‌സ്, പെർമിറ്റ്‌സ്, ലൈസൻസ്, വാണിജ്യ രജിസ്റ്ററുകൾ എന്നിവയുൾപ്പെടെ എല്ലാ ഫെഡറൽ സർക്കാർ സേവനങ്ങൾക്കും തീരുമാനം ബാധകമാണ്. .ഇതുമായി ബന്ധപ്പെട്ട അനുബന്ധ പിഴകൾക്കെല്ലാം ഇളവ് നൽകും. മൂന്ന് മാസത്തേക്ക് നൽകുന്ന ആനുകൂല്യം ആവശ്യമെങ്കിൽ നീട്ടിനൽകിയേക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button