Latest NewsKeralaNews

ആശുപത്രികളിലും തിരികേയും പോകാന്‍ കുറഞ്ഞ നിരക്കില്‍ ആംബുലന്‍സ് സേവനം: 91 88 100 100

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19-ന്റെ പശ്ചാത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ രോഗികള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും ആശുപത്രികളിലേക്കും തിരികേയും പോകുന്നതിന് കുറഞ്ഞ നിരക്കില്‍ സേവനമൊരുക്കി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. കേരള പോലീസ്, ഡോ. രമേഷ് കുമാര്‍ ഫൗണ്ടേഷന്‍, സ്വകാര്യ ആംബുലന്‍സ് അസോസിയേഷന്‍ (KODA, KADTA) എന്നിവയുടെ സഹകരണത്തോടെ ആരംഭിച്ച ട്രോമ റെസ്‌ക്യൂ ഇന്‍ഷേറ്റീവിന്റെ നേതൃത്വത്തിലാണ് ആംബുലന്‍സ് സൗകര്യമൊരുക്കുന്നത്.

കഴിഞ്ഞ രണ്ട് വര്‍ഷമായി ആക്‌സിഡന്റ് രോഗികളുടെ സഹായത്തിനായി പ്രവര്‍ത്തിച്ചു വരുന്നതാണ് ട്രോമ റെസ്‌ക്യൂ ഇന്‍ഷേറ്റീവ്. കോവിഡ് രോഗികളെ എത്തിക്കുന്നതിന് 108 ആംബുലന്‍സുകള്‍ക്ക് പുറമേ ഈ ആംബുലന്‍സുകളും ഉപയോഗിക്കാനുള്ള അനുമതി സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സാധാരണ രോഗികള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും ആശുപത്രിയില്‍ പോകാന്‍ ബുദ്ധിമുട്ടുള്ള സാഹചര്യത്തിലുമാണ് ഇങ്ങനെയൊരു സംവിധാനം ആവിഷ്‌ക്കരിച്ചിരിക്കുന്നത്. സംസ്ഥാനത്തുള്ള 1500 ഓളം ആംബുലന്‍സുകളില്‍ നിന്നും ഈ സേവനം ലഭ്യമാകുന്നതാണ്. ചെറിയ ആംബുലന്‍സുകള്‍ക്ക് 10 കിലോമീറ്ററിന് 500 രൂപയും അധികം വരുന്ന ഓരോ കിലോമീറ്ററിന് 15 രൂപ വീതവും വലിയ ആംബുലന്‍സുകള്‍ക്ക് 10 കിലോമീറ്ററിന് 600 രൂപയും അധികം വരുന്ന ഓരോ കിലോമീറ്ററിന് 20 രൂപ വീതവുമാണ് ഈടാകുന്നത്.

ഈ ആംബുലന്‍സ് സേവനത്തിനായി 91 88 100 100 എന്ന നമ്പരില്‍ വിളിക്കേണ്ടതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button