Latest NewsNewsIndia

ഒത്തുചേരലുകളും മതസമ്മേളനങ്ങളും വിലക്കി കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് മറികടന്ന് നടത്തിയ നിസാമുദ്ദീന്‍ മതസമ്മേളനം : വിദേശ പൗരന്മാരെ ഒളിപ്പിച്ച രണ്ട് പളളി ഭാരവാഹികള്‍ അറസ്റ്റില്‍

മഹാരാഷ്ട്ര: ഒത്തുചേരലുകളും മതസമ്മേളനങ്ങളും വിലക്കി കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് മറികടന്ന് നടത്തിയ നിസാമുദ്ദീന്‍ മതസമ്മേളനത്തില്‍ പങ്കെടുത്ത വിദേശ പൗരന്മാരെ ഒളിപ്പിച്ച രണ്ട് പളളി ഭാരവാഹികള്‍ അറസ്റ്റില്‍. നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത 10 വിദേശ പൗരമാര്‍ പളളിക്ക് അകത്ത് ഉണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ഇവരെ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പള്ളി ഭാരവാഹികളെ മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തത്.

കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ചാണ് നിസാമുദ്ദീനില്‍ മതസമ്മേളനം നടത്തിയത്. വിവിധ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമായി നിരവധി പേരാണ് ഡല്‍ഹിയില്‍ നടന്ന സമ്മേളനത്തില്‍ പങ്കെടുത്തത്.

Read Also : തബ് ലീഗ് മര്‍ക്കസിനെ ലക്ഷ്യം വെച്ച് ആരോ നടത്തുന്ന കുപ്രചാരണങ്ങളാണ് ഇതെന്ന് പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ തുടങ്ങി വിവിധ മുസ്ലിം സംഘടനകള്‍

നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത 10 വിദേശ പൗരമാര്‍ പളളിക്ക് അകത്ത് ഉണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പളളിയില്‍ പരിശോധന നടത്തിയതെന്നും, തുടര്‍ന്ന് നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത 10 പേരെ പളളിക്ക് ഉളളില്‍ നിന്നും കണ്ടെത്തിയെന്നും അഹമദ്ദ് നഗര്‍ എസ് പി സാഗര്‍ പട്ടേല്‍ പറഞ്ഞു. ഇവരെ ഒളിപ്പിച്ചു വച്ചതിനാണ് പളളി ഭാരവാഹികള്‍ക്ക് എതിരെ പോലീസ് കേസെടുത്തത്. േ

shortlink

Related Articles

Post Your Comments

Related Articles


Back to top button