Latest NewsFootballNewsSports

റൊണാള്‍ഡോയെ തങ്ങള്‍ക്ക് അത്ര ഇഷ്ടമായിരുന്നില്ല :ഡിബാല

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ തങ്ങള്‍ അര്‍ജന്റീനക്കാര്‍ക്ക് അത്ര ഇഷ്ടമായിരുന്നില്ലെന്ന് യുവന്റസില്‍ റോണോയുടെ സഹതാരവും അര്‍ജന്റീനിയന്‍ താരവുമായ ഡിബാല. അങ്ങനെയുള്ള കാര്യങ്ങള്‍ ആയിരുന്നു റൊണാള്‍ഡോയെ കുറിച്ച് തങ്ങള്‍ അറിഞ്ഞിരുന്നതെന്നും താരം പറഞ്ഞു. റൊണാള്‍ഡോ യുവന്റസില്‍ എത്തിയപ്പോള്‍ താന്‍ കണ്ടത് വേറെ ഒരു വ്യക്തിയെ ആയിരുന്നുവെന്നും താരത്തെ അടുത്തറിഞ്ഞപ്പോള്‍ തന്റെ തെറ്റിദ്ധാരണകള്‍ എല്ലാം മാറിയെന്നും ഡിബാല പറഞ്ഞു.

അര്‍ജന്റീനയില്‍ റൊണാള്‍ഡോയ്ക്ക് ഇഷ്ടക്കാര്‍ കുറവാണെന്ന് പറഞ്ഞപ്പോള്‍ തന്റെ രീതികള്‍ ഇഷ്ടപെടാത്ത ഒരുപാട് പേര്‍ ഉണ്ടെന്നും ഇതാണ് താന്‍ എന്നും വിമര്‍ശനങ്ങള്‍ തന്നെ ബാധിക്കാറില്ലെന്നുമായിരുന്നു റൊണാള്‍ഡോയുടെ മറുപടിയെന്നും ഡിബാല പറഞ്ഞു. റൊണാള്‍ഡോ തീര്‍ത്തും പോസിറ്റീവ് ആയ മനുഷ്യന്‍ ആണെന്നും താരം കൂട്ടിചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button