Latest NewsIndiaNews

കൊറോണ വൈറസ് പടര്‍ന്നത് അല്ലാഹുവിന്റെ കോപം മൂലമാണെന്ന് നിസാമുദ്ദീന്‍ മര്‍ക്കസ് തലവന്‍ സാദി

മനുഷ്യരുടെ ചെയ്തികള്‍ അല്ലാഹുവില്‍ കോപം ഉളവാക്കിയിരിക്കുന്നു. അല്ലാഹുവിന്റെ കോപംമൂലമാണ് ലോകത്ത് കൊറോണ വൈറസ്ബാധ പടര്‍ന്നത്

ന്യൂഡല്‍ഹി: കൊറോണ വൈറസ് പടര്‍ന്നത് അല്ലാഹുവിന്റെ കോപം മൂലമാണെന്ന് നിസാമുദ്ദീന്‍ മര്‍ക്കസ് തലവന്‍ മൗലാനാ മുഹമ്മദ് സാദി തന്റെ പുതിയ ശബ്ദ സന്ദേശത്തിലൂടെ വെളിപ്പെടുത്തി. കൊറോണ വ്യാപന പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് നിസാമുദ്ദീന്‍ മര്‍ക്കസില്‍ തബ്ലീസ് മതസമ്മേളനം സംഘിടിപ്പിച്ചത് സാദിയുടെ നേതൃത്വത്തിൽ ആണ്.

പള്ളിയില്‍ നിന്നും ആളുകള്‍ ഒരു കാരണവശ്ശാലും പുറത്തുപോകരുതെന്ന് നിര്‍ദ്ദേശം നല്‍കുന്ന ശബ്ദസന്ദേശം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സന്ദേശം പുറത്തുവന്നിരിക്കുന്നത്. മനുഷ്യരുടെ ചെയ്തികള്‍ അല്ലാഹുവില്‍ കോപം ഉളവാക്കിയിരിക്കുന്നു. അല്ലാഹുവിന്റെ കോപംമൂലമാണ് ലോകത്ത് കൊറോണ വൈറസ്ബാധ പടര്‍ന്നത്. എല്ലാവരും പ്രാര്‍ത്ഥനകള്‍ തുടരണം. അല്ലാഹുവിനല്ലാതെ ഒരു ഡോക്ടര്‍ക്കും മരുന്നിനും രോഗബാധ തടയാന്‍ കഴിയില്ല – സാദിയുടെ ശബ്ദസന്ദേശത്തില്‍ പറയുന്നു.

നിസാമുദ്ദീന്‍ മര്‍ക്കസ് തലവന്‍ മൗലാനാ സാദി നിലവില്‍ ഒളിവിലാണ്. വിലക്ക് ലംഘിച്ച് സംഘടിപ്പിച്ച മതസമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്ക് വ്യാപകമായി കൊറോണ വൈറസ്ബാധ സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് സാദി ഒളിവില്‍ പോയത്. ഇയാള്‍ക്കായുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്.

ALSO READ: കോവിഡ് ഭീതിയിൽ യുവാവ് കാമുകിയെ വെടിവെച്ച് കൊന്ന ശേഷം സ്വയം ജീവനൊടുക്കി

മൗലാനാ മുഹമ്മദ് സാദി ഉള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പകർച്ച വ്യാധി നിയന്ത്രണ നിയമപ്രകാരവും, ദുരന്തനിവാരണ നിയമപ്രകാരവുമാണ് നിലവില്‍ ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഡല്‍ഹി ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button