Latest NewsNewsFootballSports

അധികം പ്രതീക്ഷകള്‍ വേണ്ട, അടുത്ത സീസണില്‍ ഇവിടെ ഉണ്ടാകും എന്നതില്‍ ഉറപ്പില്ല ; ഇബ്ര

എ സി മിലാനിലേക്കുള്ള ഇബ്രാഹിമോവിചിന്റെ മടക്കം ആരാധകര്‍ക്ക് വലിയ പ്രതീക്ഷ നല്‍കിയിരുന്നു എന്നാല്‍ ആ പ്രതീക്ഷ അധികകാലം നീണ്ടു നില്‍ക്കില്ലെന്ന് ഇബ്ര തന്നെ പറയുകയാണ്. താന്‍ മിലാനില്‍ അടുത്ത സീസണിലും ഉണ്ടാകുമെന്ന് ഉറപ്പില്ലെന്ന് താരം പറഞ്ഞു. ക്ലബിന്റെ തലപ്പത്ത് വന്ന മാറ്റങ്ങളാണ് താരത്തെ ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് സൂചന.

ഇപ്പോള്‍ സ്വീഡനില്‍ തന്റെ കുടുംബത്തോടൊപ്പം ആണ് ഇബ്ര ഉള്ളത്. ഒരോ ദിവസവും ചുറ്റും കാര്യങ്ങള്‍ മാറുകയാണെന്നും തനിക്ക് എന്താണ് വേണ്ടതെന്ന് അറിയില്ലെന്നും ഇബ്രഹിമോവിച് പറഞ്ഞു. സാന്‍സിരോയില്‍ നിറഞ്ഞ സ്റ്റേഡിയത്തില്‍ വീണ്ടും കളിക്കാന്‍ ആയി എന്നതില്‍ സന്തോഷം ഉണ്ട് എന്നും ഇബ്ര പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button