Latest NewsNewsInternational

അമേരിക്കയടക്കമുള്ള വന്‍ശക്തികള്‍ കോവിഡ് പ്രതിരോധത്തിന് ഇന്ത്യയേയും ആസ്‌ട്രേലിയേയും കണ്ടു പഠിയ്ക്കണം : വിദേശ മാധ്യമങ്ങളില്‍ താരമാകുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ

ന്യൂഡല്‍ഹി: അമേരിക്കയടക്കമുള്ള വന്‍ശക്തികള്‍ കോവിഡ് പ്രതിരോധത്തിന് ഇന്ത്യയേയും ആസ്ട്രേലിയേയും കണ്ടു പഠിയ്ക്കണം. വിദേശ മാധ്യമങ്ങളില്‍ താരമാകുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ. കോവിഡ് ലോകമാകെ പടര്‍ന്ന് ഒരോ ദിവസവും ആയിരക്കണക്കിനു പേര്‍ മരിച്ചു വീഴുമ്പോള്‍ വിചാരിച്ചത് പോലെ അത്ര നിസ്സാരനൊന്നുമല്ല കൊറോണ എന്ന വൈറസ് . ഇക്കാര്യം അമേരിക്കയടക്കമുള്ള ലോരാഷ്ട്രങ്ങള്‍ മനസിലാക്കാന്‍ വൈകിയെങ്കില്‍, ഇവിടെ അത് നേരത്തേ തിരിച്ചറിഞ്ഞ ആസ്ട്രേലിയയും ജര്‍മ്മനിയും ഇന്ത്യയും ലോകത്തിന് മാതൃകകളാവുകയാണ്.

read also : ലോകരാഷ്ട്രങ്ങളില്‍ മരണം വിതച്ച് കോവിഡ് : മരണത്തിനു കീഴടങ്ങിയത് 46,517 പേര്‍ : രോഗബാധിതര്‍ 9 ലക്ഷം കടന്നു

ആസ്‌ട്രേലിയയില്‍ 23 പേര്‍ മാത്രമേ മരിച്ചിട്ടുള്ളു എങ്കിലും ലോക്ക്ഡൗണ്‍ ജൂണ്‍ അവസാനം വരെ നീട്ടാന്‍ തീരുമാനിച്ചിരിക്കുകയാണ് ഭരണകൂടം. വളരെ നേരത്തേ ആരംഭിച്ച വ്യാപക പരിശോധനകള്‍ വഴി, രോഗബാധ തടയാനാവില്ലെങ്കിലും മരണസംഖ്യ കാര്യമായി കുറയ്ക്കാനാകുമെന്ന് തെളിയിക്കുകയാണ് ജര്‍മ്മനി. അതുപോലെ, യഥാസമയത്തുള്ള നടപടികള്‍ രോഗവ്യാപനത്തിന്റെ തോത് കുറച്ചു.

മറ്റു രാജ്യങ്ങളുടെ അനുഭവങ്ങളില്‍ നിന്നും പാഠം പഠിച്ച ഇന്ത്യ രോഗത്തിന്റെ സമൂഹവ്യാപന ഘട്ടം ആരംഭിക്കുന്നതിനു മുന്‍പേ ലോക്ക്ഡൗണ്‍ പോലുള്ള നടപടികളിലൂടെ സാമൂഹിക ഇടപെടലുകള്‍ക്ക് തടയിട്ടുകൊണ്ട് രംഗത്ത് വന്നു. മാര്‍ച്ച് 22 ലെ ജനതാകര്‍ഫ്യുവിന് ശേഷം, മാര്‍ച്ച് 24 ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുമ്പോള്‍ ഇന്ത്യയിലെ രോഗബാധിതരുടെ എണ്ണം 500 ല്‍ താഴെ മാത്രമായിരുന്നു. ഏകദേശം പത്തോളം മരണങ്ങളും. അതിനാല്‍ തന്നെ ഇപ്പോള്‍ വിദേശമാധ്യമങ്ങളിലെല്ലാം തന്നെ പ്രധാന കോളങ്ങളില്‍ നിറയുന്നത് ഇന്ത്യയും പ്രധാനമന്ത്രി സ്വീകരിച്ച് ലോക് ഡൗണ്‍ എന്ന മുന്‍കുതല്‍ നടപടിയുമായിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button