Latest NewsNewsIndia

നിസാമുദ്ദീന്‍ സമ്മേളനം ; പങ്കെടുത്തവരെ അന്വേഷിച്ചെത്തിയ പൊലീസിന് നേരെ ആക്രമം

മധുബനി: ദില്ലി നിസാമുദ്ദീനിലെ തബ് ലീഗ് മതസമ്മേളനത്തില്‍ പങ്കെടുത്തവരെ അന്വേഷിച്ചെത്തിയ പൊലീസിന് നേരെ കല്ലേറ്. സംഭവത്തില്‍ മൂന്നുപേരെ അറസ്റ്റ് ചെയ്തു. ബിഹാറിലെ മധുബനിയില്‍ ചൊവ്വാഴ്ചയാണ് സംഭവം.

മര്‍കസിലെ മതസമ്മേളനത്തില്‍ പങ്കെടുത്ത ബിഹാറിലെ ഭൂരിഭാഗം ആളുകളെയും കണ്ടെത്തിയിട്ടുണ്ടെന്നും ബാക്കിയുള്ളവരെ ഉടന്‍ കണ്ടെത്തുമെന്നും ഡിജിപി ഗുപ്തേശ്വര്‍ പാണ്ഡെ പറഞ്ഞിരുന്നു. തുടര്‍ന്നാണ് തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരെ അന്വേഷിച്ച് പൊലീസ് ഗിര്‍ദര്‍ജങ് ഗ്രാമത്തിലെ മുസ്ലിം പള്ളിയിലെത്തിയപ്പോള്‍ ഇവിടെ വെച്ച് പൊലീസിന് നേരെ കല്ലെറിയുകയായിരുന്നു. ഈ സംഭവത്തിലാണ് മൂന്നുപേര്‍ അറസ്റ്റിലായതെന്ന് ഝന്‍ഝര്‍പുര്‍ ഡിഎസ്പി അമിത് ശരണ്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button