Latest NewsIndia

തബ്‌ ലീഗ്‌ ജമാ അത്തിനെതിരേ കേസ്‌ , വിദേശികള്‍ അനുമതി കൂടാതെ രാജ്യം വിടരുത്‌ എന്ന് പോലീസ്

ആകെ 1,306 വിദേശികളാണ്‌ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയത്‌.ഇതില്‍ 250 പേരെ കണ്ടെത്തിയിട്ടുണ്ട്‌.

ന്യൂഡല്‍ഹി: നിസാമുദ്ദീനില്‍ തബ്‌ലീഗ്‌ സമ്മേളനത്തിനെത്തിയ വിദേശ പൗരന്മാര്‍ അനുമതി കൂടാതെ രാജ്യം വിടരുതെന്നു ഡല്‍ഹി പോലീസ്‌. സമ്മേളനം സംഘടിപ്പിച്ച തബ്‌ലീഗ്‌ ജമാഅത്തിനെതിരേ കള്ളപ്പണം തടയല്‍ നിയമപ്രകാരം എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌ (ഇ.ഡി.) കേസെടുത്തു. നേരത്തെ ഐ.പി.സി. 304 (കുറ്റകരമായ മനഃപൂര്‍വമല്ലാത്ത നരഹത്യ), 120 ബി ( കുറ്റകരമായ ഗൂഢാലോചന) എന്നീ വകുപ്പുകള്‍ പ്രകാരം ഡല്‍ഹി പോലീസ്‌ തബ്‌ലീഗിനും നേതാക്കള്‍ക്കുമെതിരേ കേസെടുത്തിരുന്നു.

ആകെ 1,306 വിദേശികളാണ്‌ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയത്‌.ഇതില്‍ 250 പേരെ കണ്ടെത്തിയിട്ടുണ്ട്‌. വിദേശികളുടെ യാത്രാരേഖകള്‍ പിടിച്ചെടുക്കണമെന്നും ഇവരും മര്‍ക്കസുമായി ബന്ധപ്പെട്ട മറ്റു തെളിവുകളും കണ്ടെത്തണമെന്നും ഡല്‍ഹി കമ്മിഷണര്‍ എസ്‌.എന്‍. ശ്രീവാസ്‌തവയുടെ ഉത്തരവില്‍ പറയുന്നു. തബ്‌ലീഗിന്റെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച്‌ ഡല്‍ഹി പൊലീസ്‌ അന്വേഷണമാരംഭിച്ചിരുന്നു.

കോവിഡ്‌ 19 തടയാന്‍ വാക്‌സിന്‍ പരീക്ഷണവുമായി ഇന്ത്യ, ആറാഴ്‌ചയ്‌ക്കുള്ളില്‍ ഫലം അറിയാം

ആദായ നികുതി റിട്ടേണ്‍, ബാങ്ക്‌ അക്കൗണ്ട്‌ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ഇതിന്റെ ഭാഗമായി പോലീസ്‌ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ്‌ ഇ.ഡിയുടെ ഇടപെടല്‍. തബ്‌ലീഗ്‌ ജമാഅത്തിനും നേതാവ്‌ മൗലാന സഅദ്‌ കന്ധാല്‍വിക്കുമെതിരേ ഡല്‍ഹി പോലീസ്‌ ക്രൈംബ്രാഞ്ചും കേസെടുത്തിട്ടുണ്ട്‌. നരഹത്യയുമായി ബന്ധപ്പെട്ട വകുപ്പുകള്‍ അടുത്തിടെയാണ്‌ ചേര്‍ത്തത്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button