Latest NewsNewsIndia

തബ് ലീഗ് ജമാ അത്തെ സമ്മേളനത്തിനെത്തി വിസാചട്ടം ലംഘിച്ച വിദേശ പൗരന്മാര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ച് ഡല്‍ഹി പോലീസ്

ന്യൂഡല്‍ഹി: തബ് ലീഗ് ജമാ അത്തെ സമ്മേളനത്തിനെത്തി വിസാചട്ടം ലംഘിച്ച വിദേശ പൗരന്മാര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ച് ഡല്‍ഹി പോലീസ്. ആകെ 376 വിദേശ പൗരന്മാര്‍ ക്കെതിരെയാണ് കുറ്റപത്രം തയ്യാറാക്കിയത്. 35 കുറ്റപത്രങ്ങളാണ് സമര്‍പ്പിച്ചതെന്ന് ന്യൂഡല്‍ഹി പോലീസ് അറിയിച്ചു.

കുറ്റപത്രങ്ങളനുസരിച്ച് എല്ലാ വിദേശപൗരന്മാരും വിസാ ചട്ടങ്ങള്‍, കൊറോണ ലോക്ഡൗണ്‍ നിയമങ്ങള്‍, രാജ്യത്തെ പകര്‍ച്ചവ്യാധി നിയന്ത്രണ വകുപ്പുകള്‍, ദുരന്തനിവാരണ വകുപ്പുകള്‍ എന്നിവക്കൊപ്പം ക്രിമിനല്‍ നടപടിക്രമത്തിലെ 144ഉം ലംഘിച്ചതായും പോലീസ് രേഖപ്പെടു ത്തിയിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ച 20 രാജ്യങ്ങളില്‍ നിന്നുള്ള 82 വിദേശ പൗരന്മാരുടെ പേരില്‍ 20 കുറ്റപത്രങ്ങള്‍ സമര്‍പ്പിച്ചിരുന്നു. ഇതിന് പുറമേ ബുധനാഴ്ച 14 രാജ്യങ്ങളില്‍ നിന്നുള്ള 294 വിദേശ പൗരന്മാരുടെ പേരില്‍ 15 കുറ്റപത്രങ്ങളും സമര്‍പ്പിച്ചിരുന്നു.

ALSO READ: ഹോം ക്വാറന്റീന്‍ ലംഘിക്കുന്നവര്‍ക്ക് കനത്ത പിഴ ഏർപ്പെടുത്തി മധ്യപ്രദേശ് സര്‍ക്കാര്‍

ഇവയ്‌ക്കൊപ്പം പൊതുസേവനത്തിനായി ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാതിരിക്കുക(വകുപ്പ് 188), മാരകമായ പകര്‍ച്ചവ്യാധികള്‍ മന:പൂര്‍വ്വം പകരാനുള്ള സാഹചര്യങ്ങളെ അവഗണിക്കുക (269), പകര്‍ച്ചവ്യാധികള്‍ പടര്‍ത്തുക(271) എന്നിവ വകുപ്പുകളും കുറ്റപത്രത്തില്‍ ചേര്‍ത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button