Latest NewsSaudi ArabiaNewsInternationalGulf

തീവ്രവാദത്തിന്റെ കവാടം: തബ്‌ലീഗ് ജമാഅത്തിനെ നിരോധിച്ച് സൗദി അറേബ്യ

റിയാദ്: തബ്‌ലീഗ് ജമാഅത്തിനെ നിരോധിച്ച് സൗദി അറേബ്യ. തബ്‌ലീഗ് സംഘടനയുടെ പ്രവർത്തനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയതായി സൗദി അറിയിച്ചു. തബ്‌ലീഗ് ജമാഅത്തിനെക്കുറിച്ച് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതിനായി അടുത്ത വെള്ളിയാഴ്ച പള്ളികളിൽ പ്രഭാഷണം നടത്താനുള്ള നിർദേശവും നൽകിയിട്ടുണ്ട്. സൗദി ഇസ്ലാമിക കാര്യ മന്ത്രാലയമാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്.

Read Also: ടെസ്റ്റ് കരിയർ മതിയാക്കുന്നു, ലക്ഷ്യം നിശ്ചിത ഓവര്‍ ക്രിക്കറ്റ്: വിരമിക്കൽ പ്രഖ്യാപനവുമായി ഇന്ത്യന്‍ ഓള്‍റൗണ്ടര്‍

തബ്‌ലീഗ് ഗ്രൂപ്പിന്റെ പ്രവർത്തനം വഴിതെറ്റിയാണെന്നാണ് സൗദി ഇസ്ലാമിക കാര്യ മന്ത്രാലയം വ്യക്തമാക്കുന്നത്. സംഘടനയുടെ പ്രവർത്തനം അപകടമാണെന്നും തീവ്രവാദത്തിന്റെ കവാടങ്ങളിലൊന്നാണെന്നും മന്ത്രാലയം പറഞ്ഞു. ഇത്തരം ഗ്രൂപ്പുകൾ സമൂഹത്തിന് ആപത്താണ്. തബ്ലീഗും ദഅ് വ ഗ്രൂപ്പും ഉൾപ്പെടെയുള്ള പക്ഷപാതപരമായ ഗ്രൂപ്പുകളുമായുള്ള ബന്ധം സൗദി അറേബ്യയിൽ നിരോധിച്ചിരിക്കുന്നുവെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഒരു സുന്നി ഇസ്ലാമിക മിഷനറി പ്രസ്ഥാനമാണ് തബ്‌ലീഗ് ജമാഅത്ത്. 1926 ൽ ഇന്ത്യയിലാണ് തബ്‌ലീഗ് സ്ഥാപിതമായത്.

Read Also: സിപിഎം നേതാക്കളാണ് തന്‍റെ കുഞ്ഞിനെ നാടുകടത്തയതെന്ന് അനുപമ: കുഞ്ഞിനെ കാണാനെത്തി മേധാ പട്കര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button