KeralaLatest NewsNews

വനിതാ എം.എല്‍.എയെ വിമര്‍ശിച്ച സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കർശന നടപടി; നിലപാട് കടുപ്പിച്ച് ജില്ലാ സെക്രട്ടറി

കായംകുളം: കായംകുളം എം.എല്‍.എ യു.പ്രതിഭയെ വിമര്‍ശിച്ച സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കർശന നടപടിയെന്ന് ആലപ്പുഴ ജില്ലാസെക്രട്ടറി. വനിതാ എം.എല്‍.എയെ ഫെയ്സ്ബുക്കില്‍ കൂടിയാണ് സിപിഎം പ്രവര്‍ത്തകര്‍ വിമർശിച്ചത്. കോവിഡ് കാലത്ത് എംഎല്‍എ ഓഫിസ് പൂട്ടി വീട്ടിലിരിക്കുന്നുവെന്നായിരുന്നു പ്രചരണം. ഡിവൈഎഫ്ഐ നേതാക്കളോട് വിശദീകരണം തേടിയെന്ന് ആര്‍.നാസര്‍ പറഞ്ഞു.

ജനങ്ങള്‍ക്ക് ആശ്വാസമാകേണ്ട സമയത്ത് ഓഫിസും പൂട്ടി എം.എല്‍.എ വീട്ടിലിരിക്കുന്നത് ശരിയല്ലെന്നാണ് വിമര്‍ശനം. അവശ്യസാധനങ്ങള്‍ക്കും മരുന്നുകള്‍ക്കും ബന്ധപ്പെട്ടിട്ടും ഓരാഴ്ചയായി ഓഫിസ് തുറക്കുന്നില്ല. പാര്‍ട്ടി നിശ്ചയിച്ച സ്റ്റാഫുപോലും ഓഫിസില്‍ വരുന്നില്ല. അവര്‍ക്ക് മടിയാണെങ്കില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അതിന് തയ്യാറാണെന്നും കുറുപ്പില്‍ പറയുന്നു. കോന്നി എം.എല്‍എയടക്കം സജീവമായി രംഗത്തുളളപ്പോഴാണ് കായംകുളം എം.എല്‍.എ ഫോണ്‍ പോലും എടുക്കാതെ വീട്ടിലൊളിച്ചതെന്നും താരതമ്യം ചെയ്താണ് വിമര്‍ശനം.

ALSO READ: പ്രധാനമന്ത്രിയുടെ പ്രത്യേക പദ്ധതിയായ ജന്‍ധന്‍ അക്കൗണ്ടുകളിലേക്ക് ഉടൻ പണം നിക്ഷേപിക്കും; വനിതകൾക്ക് ആശ്രയമായി കേന്ദ്ര സർക്കാർ

കായംകുളത്തെ പാര്‍ട്ടി വിഭാഗീതയതുടെ ഭാഗമായാണ് വിമര്‍ശനമെന്നാണ് സൂചന. ചിലര്‍ക്ക് തന്നോട് ഈഗോ ആണെന്ന് എം.എല്‍,എയും തിരിച്ചടിച്ചു. ഡിവൈഎഫ്ഐ കായംകുളം ബ്ലോക്ക് വൈസ് പ്രസിഡന്റ് സാജിദ് ഷാജഹാന്‍, ജില്ലാകമ്മിറ്റി അംഗം മിനിസ ജബ്ബാര്‍ തുടങ്ങി സംഘടനയുടെ ഭാരവാഹികളും പ്രവര്‍ത്തകരമാണ് സമൂഹമാധ്യമങ്ങളിലൂടെ യു പ്രതിഭാ എം.എല്‍എയെ നിശിതമായി വിമര്‍ശിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button