Latest NewsNewsIndia

പ്രധാനമന്ത്രിയുടെ പ്രത്യേക പദ്ധതിയായ ജന്‍ധന്‍ അക്കൗണ്ടുകളിലേക്ക് ഉടൻ പണം നിക്ഷേപിക്കും; വനിതകൾക്ക് ആശ്രയമായി കേന്ദ്ര സർക്കാർ

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ പ്രത്യേക പദ്ധതിയായ ജന്‍ധന്‍ അക്കൗണ്ടുകളിലേക്ക് വെള്ളിയാഴ്ച മുതല്‍ പണം നിക്ഷേപിക്കും. 500 രൂപയാണ് നിക്ഷേപിക്കുന്നത്. രാജ്യമൊട്ടാകെ അടച്ചിട്ടതിനെ തുടര്‍ന്ന് പാവപ്പെട്ടവര്‍ക്ക് പ്രഖ്യാപിച്ച പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ പാക്കേജ് പ്രകാരമാണിത്.

500 രൂപവീതം മൂന്നു മാസത്തേയ്ക്കാണ് നിക്ഷേപിക്കുക. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഉടനെത്തന്നെ പണം പിന്‍വലിക്കാന്‍ അനുവദിക്കില്ല. അക്കൗണ്ട് നമ്ബറിലെ അവസാനത്തെ അക്കം അടിസ്ഥാനമാക്കിയായിരിക്കും ബാങ്കുകളില്‍നിന്ന് പണം നല്‍കുക. അക്കൗണ്ട് നമ്ബറിലെ അവസാനത്തെ അക്കം പൂജ്യമോ ഒന്നോ ആണെങ്കില്‍ ഏപ്രില്‍ മുന്നിന് പണമെടുക്കാം.
രണ്ടോ മൂന്നോ ആണെങ്കില്‍ ഏപ്രില്‍ നാലിനാണ് പണം നല്‍കുക.

4 ഉം 5ഉം ആണെങ്കില്‍ ഏപ്രില്‍ 7
6ഉം 7ഉം ആണെങ്കില്‍ ഏപ്രില്‍ 8
8ഉം 9ഉം ആണെങ്കില്‍ ഏപ്രില്‍ 9

ALSO READ: ലോക്ക് ഡൗണ്‍: പാവങ്ങളെ സഹായിക്കാനായി സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച മോദി സര്‍ക്കാരിനെ പ്രശംസിച്ച് ലോകാരോഗ്യ സംഘടന

ഏപ്രില്‍ ഒൻപതാം തിയതിക്കുശേഷം എന്നു വേണമെങ്കിലും അക്കൗണ്ടില്‍ നിന്നും പണമെടുക്കാം. റൂപെ കാര്‍ഡ് ഉപയോഗിച്ച്‌ അടുത്തുള്ള എടിഎംവഴിയും പണം പിന്‍വലിക്കാന്‍ കഴിയും. ഏതുബാങ്കിന്റെ എടിഎം ഉപയോഗിച്ചാലും അതിന് ചാര്‍ജ് ഈടാക്കില്ലെന്ന് സര്‍ക്കാര്‍തന്നെ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, പണം പിന്‍വലിക്കാനായി, കൂട്ടത്തോടെ ഉപഭോക്താക്കള്‍ വരരുതെന്ന് ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button