Latest NewsNewsIndia

ലോക്ക്ഡൗൺ ലംഘിച്ചാൽ ഇന്ത്യന്‍ ശിക്ഷാ നിയമത്തിന് പുറമെ ദുരന്ത നിവാരണ നിയമത്തിന് കീഴിലും കർശന ശിക്ഷാ നടപടികൾ സ്വീകരിക്കണം; സംസ്ഥാനങ്ങളോട് നിലപാട് കടുപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

കോവിഡ് പ്രതിരോധത്തിനായി ലോക്ക്ഡൗൺ കർശനമായി നടപ്പാക്കണം എന്നാവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയം നേരത്തെ സംസ്ഥാനങ്ങൾക്ക് കത്തും നൽകിയിരുന്നു

ന്യൂഡല്‍ഹി: ലോക്ക്ഡൗൺ ലംഘിച്ചാൽ ഇന്ത്യന്‍ ശിക്ഷാ നിയമത്തിന് പുറമെ ദുരന്ത നിവാരണ നിയമത്തിന് കീഴിലും കർശന ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്ന് സംസ്ഥാനങ്ങളോട് നിലപാട് കടുപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം.

രാജ്യത്തെ കോവിഡ് വ്യാപനം തടയുന്നത് ലക്ഷ്യമിട്ട് കേന്ദ്ര-സംസ്ഥാന-കേന്ദ്ര ഭരണപ്രദേശ സർക്കാരുകളിലെ വിവിധ മന്ത്രാലയങ്ങളും വകുപ്പുകളും സ്വീകരിക്കേണ്ട ലോക്ക്ഡൗൺ നടപടികളെപ്പറ്റി ആഭ്യന്തര മന്ത്രാലയം സമഗ്ര മാർഗ നിർദേശങ്ങൾ പുറത്തിറക്കിയിരുന്നു.

ALSO READ: കേന്ദ്രം നിര്‍ദേശിച്ച എല്ലാ കാര്യങ്ങളും സംസ്ഥാനത്ത് നടപ്പാക്കി; കോവിഡ് ആശുപത്രികള്‍ക്കായി ദുരന്ത നിരവാരണ നിധിയില്‍ നിന്ന് തുക ഉപയോഗിക്കാന്‍ അനുവാദം നൽകണം; പ്രധാനമന്ത്രിയോട് അഭ്യര്‍ഥനയുമായി മുഖ്യമന്ത്രി

കോവിഡ് പ്രതിരോധത്തിനായി ലോക്ക്ഡൗൺ കർശനമായി നടപ്പാക്കണം എന്നാവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയം നേരത്തെ സംസ്ഥാനങ്ങൾക്ക് കത്തും നൽകിയിരുന്നു. ഇതിനായി 2005 ലെ ദുരന്ത നിവാരണ നിയമത്തിലെ അധികാരങ്ങൾ ഉപയോഗപ്പെടുത്താമെന്നും മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button