Latest NewsIndia

നാട്ടുകാര്‍ കൊറോണ ബാധിതനെന്ന് ആരോപിച്ച് അപമാനിച്ചു, സമൂഹമാധ്യമങ്ങളിൽ ചിത്രം പ്രദർശിപ്പിച്ചു: കേരളത്തിൽ നിന്ന് മടങ്ങിയ യുവാവ് ആത്മഹത്യ ചെയ്തു; പരിശോധനാ ഫലം വന്നപ്പോൾ..

കേരളത്തില്‍ തൊഴിലാളിയായിരുന്ന ഇയാള്‍ അടുത്തിടെയാണ് മധുരയിലെ ഗ്രാമത്തിലേക്ക് മടങ്ങിയെത്തിയത്.

മധുര: കൊറോണ വൈറസ് ബാധിതനാണെന്നാരോപിച്ച്‌ നാട്ടുകാര്‍ അപമാനിച്ച യുവാവ് ജീവനൊടുക്കി. ഇയാളില്‍ നിന്നും വൈറസ് പിടിപെടാന്‍ സാധ്യതയുണ്ടെന്ന തരത്തില്‍ നാട്ടുകാര്‍ പെരുമാറുകയും സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ ദൃശ്യം പ്രചരിപ്പിച്ച്‌ അപമാനിക്കുകയും ചെയ്തിരുന്നു. ഇതോടെ യുവാവ് മാനസികമായി തളരുകയും ആത്മഹത്യ ചെയ്യുകയുമായിരുന്നു എന്നാണ് ബന്ധുക്കൾ പറഞ്ഞത്.

പരിശോധനകള്‍ക്ക് ശേഷം ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് മടങ്ങിയെത്തിയ ഇയാള്‍ വളരെയധികം അസ്വസ്ഥനായിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. മധുരയ്ക്കും തിരുമംഗലത്തിനും ഇടയിലുള്ള കപ്പലൂര്‍ ടോള്‍ഗേറ്റിനടുത്തുള്ള റെയില്‍ ട്രാക്കില്‍ നിന്നാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. എന്നാല്‍ പിന്നീട് ഇയാളുടെ പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നു.കേരളത്തില്‍ തൊഴിലാളിയായിരുന്ന ഇയാള്‍ അടുത്തിടെയാണ് മധുരയിലെ ഗ്രാമത്തിലേക്ക് മടങ്ങിയെത്തിയത്.

കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ധനസഹായം ജന്‍ധന്‍ അക്കൗണ്ടുകളില്‍ നിന്ന് വെള്ളിയാഴ്ച മുതല്‍ പിന്‍വലിക്കാം: മൂന്ന് മാസവും 500 വീതം

ഇയാള്‍ക്ക് ചുമയും ക്ഷീണവും വന്നതോടെ നാട്ടുകാര്‍ പൊലീസിനേയും ആരോഗ്യ പ്രവര്‍ത്തകരേയും വിവരം അറിയിച്ചു.ര്‍ക്കാര്‍ ആംബുലന്‍സ് എത്താന്‍ വൈകിയതോടെ നാട്ടുകാര്‍ തന്നെ വാഹന സൗകര്യം ഒരുക്കി ഇയാളെ ആശുപത്രിയിലേക്ക് പറഞ്ഞുവിടുകയും ചെയ്തു. എന്നാല്‍ ഇയാളെ ആശുപത്രിയിലെത്തിക്കുന്നതിന്റെ വീഡിയോ നാട്ടുകാര്‍ ചിത്രീകരിക്കുകയും സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുയും ചെയ്തു. ഇതോടെയാണ് ഇയാൾ അപമാനം സഹിക്കാനാവാതെ ആത്മഹത്യ ചെയ്തതെന്നാണ് ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button