Latest NewsKeralaNews

പ്രധാനമന്ത്രിയുടെ ‘പ്രകാശം പരത്തൽ’ ആഹ്വാനത്തിനോട്‌ മുഖ്യമന്ത്രിയുടെ പ്രതികരണം ഇങ്ങനെ

തിരുവനന്തപുരം•പ്രധാനമന്ത്രിയുടെ ‘പ്രകാശം പരത്തൽ’ ആഹ്വാനത്തിനോട്‌ വിയോജിക്കേണ്ട കാര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ ലോക്ക്ഡൗണ്‍ മൂലം ദുരിതം അനുഭവിക്കുന്നവരുടെ മനസുകളില്‍ പ്രകാശം പരത്താന്‍ വേണ്ടത് സാമ്പത്തിക പിന്തുണയാണ്. അത് പിന്നാലെ വരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഞായറാഴ്ച രാത്രി ദീപം തെളിയിക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനം സംബന്ധിച്ച് തിരുവനന്തപുരത്ത് കൊറോണ അവലോകനത്തിന് ശേഷമുള്ള പ്രതിദിന വാര്‍ത്താ സമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ സാധാരണ തൊഴിലാളികള്‍, ചെറുകിട കച്ചവടക്കാര്‍, ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, റെസ്റ്റോറന്റ് നടത്തുന്നവര്‍ തുടങ്ങിയ ലക്ഷക്കണക്കിനു പേര്‍ ലോക്ക്ഡൗണ്‍ മൂലം ദുരിതം അനുഭവിക്കുകയാണ്. അവരുടെ മനസില്‍ ശരിയായ പ്രകാശം പരക്കുന്നതിന് അവര്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കുകയാണ് വേണ്ടത്. അതിനുള്ളനടപടികള്‍ പിന്നാലെ വരുമെന്ന് പ്രതീക്ഷിക്കാം. ആദ്യം ദീപം തെളിയിക്കല്‍ നടക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button